
ആലപ്പുഴ : മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിന് അഞ്ച് വർഷം തടവ് ശിക്ഷ. ആലപ്പുഴ മുൻസിപ്പൽ പാലസ് വാർഡിൽ വിഷ്ണുവിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2020 ല്‍ വാക്കുതര്‍ത്തിനിടെയാണ് മകൻ വിനോദിനെ കൊലപെടുത്തിയത്. ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമുണ്ടായത്. 35 കാരനായ വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സൗത്ത് പൊലീസ് അസ്വഭാവിക മരണത്തിനാണ് ആദ്യം കേസ് എടുത്തത്. പോസ്റ്റ് മോർട്ടത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് വിനോദിന്റെ പിതാവ് തന്നെയാണെന്ന് കണ്ടെത്തിയത്.
read more 'വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ, ഹോട്ടലിലേക്ക് ക്ഷണിച്ചു'; സിപിഎം നേതാക്കൾക്കെതിരെ ലൈംഗികാരോപണം
അതിനിടെ കണ്ണൂരിൽ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിലായി. വടക്കെ പൊയിലൂര്‍ സ്വദേശിയായ നിഖിൽ രാജിനെയാണ് കൊളവല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിന് കേസടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് ജാനുവിനെ നിഖിൽ രാജ് വെട്ടി പരുക്കേൽപ്പിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവമുണ്ടായത്. പട്ടിയെ വളർത്തുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായുണ്ടായ തർക്കമാണ് അക്രമത്തിലെത്തിയത്. നിഖിൽ രാജ് വീട്ടിലെ സാധനങ്ങൾ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. വെട്ടേറ്റ ജാനുവിനെ ആശുപത്രിയിലെത്തിച്ചതും പൊലീസാണ്.
ജാനുവിന്റെ ഇരു കൈകളിലും തുന്നലിട്ടിട്ടുണ്ട്. ജാനുവോ നാട്ടുകാരോ രേഖാമൂലം പരാതി നൽകാത്തതിനാൽ കേസെടുക്കാനാവില്ലെന്നായിരുന്നു ആദ്യം പൊലീസിന്റെ നിലപാട്. എന്നാൽ നിഖിൽ രാജ് സമീപവാസികൾക്കെല്ലാം ഭീഷണിയാണെന്നും പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്.
read more ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞ് വീണ് പെണ്‍കുട്ടി; ഒടുവില്‍ രക്ഷക്കെത്തിയത് പൊലീസ്, ആശുപത്രിയിലെത്തിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam