കടുമേനിയിലെ നാൽപ്പത്തേഴുകാരന്‍റെ ദുരൂഹ മരണം കൊലപാതകം

By Web TeamFirst Published Mar 26, 2021, 10:46 PM IST
Highlights

രാമകൃഷ്ണന്‍റെ മക്കളായ രാധിക, പതിനാറുകാരിയായ മകൾ ഇവരുടെ കാമുകരായ സനൽ, മഹേഷ്, രാമകൃഷ്ണന്‍റെ ഭാര്യ തമ്പായി എന്നിവരാണ് അറസ്റ്റിലായത്. 

കാസർകോട്: ചിറ്റാരിക്കൽ കടുമേനിയിലെ നാൽപ്പത്തേഴുകാരന്‍റെ ദുരൂഹ മരണം  കൊലപാതകം. കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തിയത് മക്കളുടെ കാമുകന്മാരെന്ന് പൊലീസ്. കൂട്ടുനിന്ന മക്കളും ഭാര്യയുമടക്കം ആറു പേർ അറസ്റ്റിൽ. പ്രണയബന്ധത്തിന് എതിര് നിന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കുറ്റികാട്ടില്‍ രാമകൃഷ്ണന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ തോര്‍ത്ത് മുണ്ട് ചുററി കെട്ടിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരുടേയും ബന്ധുക്കളുടേയും പരാതിയെ തുടർന്ന് ചിറ്റാരിക്കൽ പൊലീസ് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. 

രാമകൃഷ്ണന്‍റെ മക്കളായ രാധിക, പതിനാറുകാരിയായ മകൾ ഇവരുടെ കാമുകരായ സനൽ, മഹേഷ്, രാമകൃഷ്ണന്‍റെ ഭാര്യ തമ്പായി എന്നിവരാണ് അറസ്റ്റിലായത്.  രാമകൃഷ്ണന്‍റെ മക്കളുമായി രണ്ട് യുവാക്കള്‍ക്ക് പ്രണയമുണ്ടായിരുന്നു. എന്നാല്‍ ബസത്തെ ശക്തമായി രാമകൃഷ്ണൻ എതിർത്തു. 

അച്ഛൻ കൊല്ലുമെന്ന രീതിയിലായിരുന്നെന്നാണ്  പിടിയിലായ മകളിലൊരാൾ പൊലീസിന് മൊഴി നൽകി. 22 ന് രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ രാമകൃഷ്ണന്‍ ഉമ്മറപ്പടിയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു. മകൾ രാധിക വിവരമറിയച്ചതിനെ തുടർന്ന് വീട്ടിലെത്തിയ സനലും മഹേഷും  രാമകൃഷ്ണനെ സാരി ഉപയോഗിച്ച് കഴുത്തു  കഴുക്കോലില്‍ കെട്ടിതൂക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

മരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം അര്‍ദ്ധരാത്രി മൃതദേഹം വീടിന് സമീപത്തെ കാട്ടിനുള്ളില്‍ ഉപേക്ഷിച്ചു. രാമകൃഷ്ണനെ കൊലപ്പെടുത്തിയശേഷം മക്കളുടെ വിവാഹം നടത്തിക്കുകയായിരുന്നു ഭാര്യയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

click me!