
നാഗപ്പട്ടണം: ലോക്ക്ഡൗണ്‍ സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. തമിഴ്നാട്ടിലെ നാഗപട്ടണത്താണ് സംഭവം. ഒമ്പതാം ക്ലാസ് പൂര്‍ത്തിയാക്കിയ 14 വയസുകാരിയായ മകള്‍ വയ്യാതായതോടെ അമ്മ ആശുപത്രിയില്‍ കൊണ്ട് പോയപ്പോഴാണ് കൊടും ക്രൂരതയുടെ വിവരങ്ങള്‍ അറിയുന്നത്.
നാഗപട്ടണം മയിലാടുതുറെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകള്‍ക്ക് വയ്യാതായതോടെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ അമ്മ കൊണ്ടുപോയി. പരിശോധന നടത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്. അച്ഛന്‍ തന്നെ നിരന്തരമായി പീഡിപ്പിക്കുന്നുണ്ടെന്ന് മകള്‍ അമ്മയോട് പറഞ്ഞു.
ഇതോടെ മയിലാടുതുറെ വനിതാ സ്റ്റേഷനിലെത്തി അമ്മ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്കോ ആക്ട് പ്രകാരം കേസെടുത്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. പ്രതി ഇപ്പോള്‍ ജൂഡീഷ്വല്‍ കസ്റ്റഡിയിലാണ്.
പതിമൂന്നുകാരിയെ ബലമായി വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 52കാരനായ അയല്‍വാസി പിടിയില്‍
സമ്പത്ത് കൂടാൻ മകളെ കൊല്ലണമെന്ന് മന്ത്രവാദി, ക്രൂര കൊലപാതകം നടത്തി അച്ഛൻ, അറസ്റ്റ്
വീട്ടുമുറ്റത്തുനിന്ന് ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; മധ്യവയസ്കന്‍ പിടിയില്‍
കുട്ടികളുടെ നഗ്ന ചിത്രം വാട്ട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു; അഡ്മിന്‍മാരെ പൊലീസ് പൊക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam