
കൊച്ചി: കീഴടങ്ങാൻ കോടതിയിലേക്ക് എത്തിയ ആലുവ എടയാർ സ്വർണ്ണ കവർച്ച കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 20 കിലോ സ്വർണ്ണം കവർന്ന കേസിലെ പ്രതിയായ തൊടുപുഴ സ്വദേശി ജമാലിനെയാണ് അഞ്ചംഗ സംഘം തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.
ആലുവ ഇഎസ്ഐ റോഡിൽ ഇന്നോവ കാറിലെത്തിയ സംഘം ജമാലിനെ പിടികൂടുകയായിരുന്നു. പെരുമ്പാവൂർ ഭാഗത്തേക്ക് പോയ വാഹനം പൊലീസ് പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്. തൊടുപുഴ കാരിക്കോട് സ്വദേശികളായ വിഷ്ണു, നൗഫൽ ലത്തീഫ്, നൗഫൽ റഫീഖ്, അഭിലാഷ്, ഷാനു എന്നിവരാണ് അറസ്റ്റിലായത്. സ്വർണ്ണ കവർച്ചയുമായി ബന്ധമില്ലെന്നും കഞ്ചാവ് വില്പനയെച്ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam