പിറന്നാള്‍ ദിനത്തില്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്തു; അച്ഛന്‍ അറസ്റ്റില്‍

Published : Oct 08, 2019, 03:17 PM ISTUpdated : Oct 08, 2019, 10:59 PM IST
പിറന്നാള്‍ ദിനത്തില്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്തു; അച്ഛന്‍ അറസ്റ്റില്‍

Synopsis

മകള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പണമില്ലാതിരുന്നുവെന്നും അതിനാല്‍ സ്വന്തമായി ഒരു ഗിഫ്റ്റ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പ്രതിയുടെ പ്രതികരണം

ബൊളീവിയ: പിറന്നാള്‍ ദിനത്തില്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് പിതാവ്. ബൊളീവിയയിലെ ചിപായയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം പ്രതിയുടെ മകളുടെ 13-ാമത്തെ പിറന്നാളായിരുന്നു. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്കൊപ്പം തനിച്ച് സമയം ചിലവഴിക്കണമെന്നും പ്രതി പെണ്‍കുട്ടിയുടെ അമ്മയോട് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ നിന്നും പോകാനായി പ്രതി കാത്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാതായപ്പോള്‍ മകളെ ബലാത്സംഗം ചെയ്തു. സംഭവം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തി.

എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ  ഇവര്‍ പൊലീസിനെ വിവരമറിയിച്ചതോടെയാണ് നടന്ന കാര്യം പുറത്തറിഞ്ഞത്. തുടര്‍ന്ന് അമ്മയുടെ പരാതിയിന്മേല്‍ ഒക്ടോബര്‍ 4 ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പണമില്ലാതിരുന്നുവെന്നും അത് കൊണ്ട് സ്വന്തമായി ഒരു ഗിഫ്റ്റ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പ്രതിയുടെ പ്രതികരണം. മാനസികനില തെറ്റിയ പെണ്‍കുട്ടി കൗണ്‍സിലിംഗുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്. 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം