അങ്കമാലിയില്‍ മകന്റെ വെട്ടേറ്റ് അച്ഛന് ​ഗുരുതര പരിക്ക്, ആശുപത്രിയില്‍; മകനെ കസ്റ്റഡിയിലെടുത്തതായി പൊലീസ്

Published : Nov 04, 2022, 09:44 PM ISTUpdated : Nov 04, 2022, 09:47 PM IST
അങ്കമാലിയില്‍  മകന്റെ വെട്ടേറ്റ് അച്ഛന് ​ഗുരുതര പരിക്ക്, ആശുപത്രിയില്‍; മകനെ കസ്റ്റഡിയിലെടുത്തതായി പൊലീസ്

Synopsis

 ഗുരുതരമായി പരിക്കേറ്റ ദേവസിയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എറണാകുളം: എറണാകുളം ജില്ലയിലെ അങ്കമാലിയിൽ മകൻ്റെ വെട്ടേറ്റ് അച്ഛന് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ദേവസിയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ ജൈജുവാണ് ദേവസിയെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് പൊലീസ്. ജൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ 16 കാരൻ ബലാത്സംഗം ചെയ്ത് കൊന്നു, പ്രതി സെക്സ് വീഡിയോയ്ക്ക് അടിമ

17-കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു; കാസർകോട്ട് രണ്ടുപേർ അറസ്റ്റിൽ
കാസർകോട്: 17 വയസുകാരിയെ  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ച വയ്ക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടകക്ക് താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28) എന്നിവരാണ് അറസ്റ്റിലായത്. 

കാമുകനായ അറഫാത്ത് ആദ്യം പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കാഴ്ചവെക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.  സംഭവത്തിൽ 13 പേർക്കെതിരെ കാസർകോട് വനിതാ പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 കാരിയാണ് കൂട്ട പീഡനത്തിനിരയായത്. 

ജൂലൈ 31 ന് പെൺകുട്ടിയെ കാണാതായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ തിരിച്ചെത്തുകയായിരുന്നു. പിന്നീട് പെൺകുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞതോടെയാണ് പുറംലോകം അറിഞ്ഞത്. കാസർകോട്, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം