
കോട്ടയം: കോട്ടയത്ത് (Kottayam) എഫ് സി ഐ ജീവനക്കാരിയെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം (Chingavanam) ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (FCI) ക്വാളിറ്റി കൺട്രോളര്‍ എം എസ് നയനയെയാണ് (32) ഗോഡൗണിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂവാറ്റുപുഴ (moovattupuzha) വെള്ളൂർകുന്നം വില്ലേജ് ഓഫീസിലെ ഫീൽഡ് ഓഫീസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ ഭാര്യയാണ് നയന. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ജോലി സമയം കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തേണ്ട സമയമായിട്ടും നയനയെ കാണാതായതോടെ വീട്ടുകാർ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഗോഡൌണിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മകൻ: സിദ്ധാർഥ്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam