
തൃശൂർ: നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ. തൃശൂർ പുന്നയൂർ സ്വദേശി ജിതിനെ ആണ് കുന്നംകുളം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2016 ഇൽ വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് നടപടി.
കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലര വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്ന കേസിലാണ് ശിക്ഷ വിധിച്ചത്. 2016-ൽ വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ മാരായ കെജി സുരേഷ്, എ ജെ ജോൺസൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
തടവ് ശിക്ഷക്ക് പുറമെ 1,75 000 രൂപ പിഴയും കോടതി വിധിച്ചു. പ്രതി മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ നിലവിൽ വിചാരണ നേരിടുന്നയാളാണ്. വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കൂടാതെ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്. 13 സാക്ഷികളെ വിസ്തരിക്കുകയും രേഖകൾ ഹാജരാക്കുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് കോടതി വിധി പറഞ്ഞതു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam