ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Web Desk   | Asianet News
Published : Oct 04, 2021, 01:20 AM IST
ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Synopsis

വീടിനുള്ളിൽ നിന്നും പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട്:  ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലപ്പുറം സ്വദേശി രാധാകൃഷ്ണന്‍റെ മകൾ അഹല്യയെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അഹല്യയ്ക്ക് 11 വയസായിരുന്നു. 

വീടിനുള്ളിൽ നിന്നും പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒറ്റപ്പാലം എൽ.എസ്.എൻ. കോൺവെന്റ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ് അഹല്യ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ