മദ്യലഹരിയില്‍ മലയാളിയെ കുത്തിക്കൊന്നു; സുഹൃത്തായ മലയാളി അറസ്റ്റില്‍ 

Published : Dec 10, 2023, 09:54 PM IST
മദ്യലഹരിയില്‍ മലയാളിയെ കുത്തിക്കൊന്നു; സുഹൃത്തായ മലയാളി അറസ്റ്റില്‍ 

Synopsis

തണ്ണീര്‍ഭാവി വൃക്ഷ ഉദ്യാനത്തിന്റെ സമീപത്തെ ബോട്ട് നിര്‍മ്മാണ ശാലയിലെ തൊഴിലാളികളാണ് ഇരുവരുമെന്ന് പൊലീസ്.

മംഗളൂരു: കര്‍ണാടക മംഗളൂരുവില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ സഹപ്രവര്‍ത്തകനായ മലയാളി യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി കെ. ബിനുവാണ് (41) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ തളിപ്പറമ്പ സ്വദേശി ജോണ്‍സണ്‍ എന്ന ബിനോയി(52)യെയാണ് പണമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മദ്യലഹരിയില്‍ എത്തിയ ജോണ്‍സണ്‍ ബിനുവിനെ കത്തി കൊണ്ട് കുത്തിയത്. തണ്ണീര്‍ഭാവി വൃക്ഷ ഉദ്യാനത്തിന്റെ സമീപത്തെ ബോട്ട് നിര്‍മ്മാണ ശാലയിലെ തൊഴിലാളികളാണ് ഇരുവരും. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ജോണ്‍സണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പണമ്പൂര്‍ പൊലീസ് അറിയിച്ചു. 

മൂന്നുവര്‍ഷത്തെ പ്രണയം, മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ 
 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം