വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി

Published : Dec 10, 2023, 06:10 PM ISTUpdated : Dec 11, 2023, 06:21 AM IST
വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി

Synopsis

പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് ആത്മഹത്യ ചെയ്തത്. ബത്തേരി തൊടുവട്ടി ബീരാൻ (58) ആണ് വെട്ടേറ്റ് മരിച്ചത്.

വയനാട്: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് ആത്മഹത്യ ചെയ്തത്. ബത്തേരി തൊടുവട്ടി ബീരാൻ (58) ആണ് വെട്ടേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

സാമ്പത്തിക ഇടപാടാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ബീരാനും ചന്ദ്രമതിയും അടുപ്പത്തിലായിരുന്നു. ഇന്ന് ഉച്ചയോടെ ബീരാൻ ചന്ദ്രമതിയുടെ വീട്ടിലെത്തി. ചന്ദ്രമതി വീട്ടിലുണ്ടായിരുന്ന അമ്മ ദേവകിയെ സഹോദരൻ്റെ വീട്ടിലേക്ക് അയച്ചു. മൂന്ന് മണിയോടെ തിരികെ വീട്ടിലെത്തിയ ദേവകിയാണ് ചന്ദ്രമതിയെ വീടിന് പുറകുവശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട് തുറന്ന് പരിശോധിച്ചപ്പോൾ, രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ബീരാൻ. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ