ബെംഗ്ളൂരു മയക്കുമരുന്ന് കേസ്: രണ്ട് നടിമാര്‍ക്ക് കൂടി നോട്ടീസ്, സിനിമാ മേഖലയിലെ കൂടുതൽ പേര്‍ കുടുങ്ങും

Published : Sep 06, 2020, 08:52 AM ISTUpdated : Sep 06, 2020, 09:18 AM IST
ബെംഗ്ളൂരു മയക്കുമരുന്ന് കേസ്: രണ്ട് നടിമാര്‍ക്ക് കൂടി നോട്ടീസ്, സിനിമാ മേഖലയിലെ കൂടുതൽ പേര്‍ കുടുങ്ങും

Synopsis

കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ വിവിധയിടങ്ങളിൽ എൻസിബി പരിശോധന നടത്തിയിരുന്നു. ഇതിൽ നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. 

ബെംഗളൂരു: ബംഗ്ളൂരു മയക്കുമരുന്ന് കേസിൽ സിനിമാ മേഖലയിലെ കൂടുതൽ പേരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിസിബി നോട്ടീസ് നൽകി. രണ്ടു നടിമാർക്കാണ് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്. അതേസമയം കേസിലെ മുഖ്യപ്രതിയായ മലയാളി മുഹമ്മദ് അനൂപിന് അനിഖയെ പരിചയപ്പെടുത്തിയ കണ്ണൂര്‍ സ്വദേശി ജിംറീൻ ആഷിയെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോ ഉടൻ അറസ്റ്റ് ചെയ്യും. ഇയാളെ കസ്റ്റഡിയിൽ എടുത്തെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ വിവിധയിടങ്ങളിൽ എൻസിബി പരിശോധന നടത്തിയിരുന്നു. ഇതിൽ നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. 

കേസില്‍ രണ്ടാംപ്രതിയായ കന്നടനടി രാഗിണി ദ്വിവേദിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കന്നഡ സിനിമാരംഗത്തെ മുന്‍നിര നടിയും മോഡലുമായ രാഗിണി ദ്വിവേദിയെ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. അടുത്ത സുഹൃത്തായ രവിശങ്കറിനൊപ്പം നടി ബെംഗളൂരുവിലെ വീട്ടില്‍ ഡ്രഗ് പാർട്ടി നടത്തിയെന്നും കണ്ടെത്തിയിരുന്നു. കേസിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ വിരന്‍ ഖന്ന മൂന്നും, വ്യവസായി രാഹുൽ പതിനൊന്നാം പ്രതിയുമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി
6 വയസുകാരൻ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം