ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി; 108 ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

Published : Sep 06, 2020, 08:35 AM ISTUpdated : Sep 06, 2020, 12:49 PM IST
ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി; 108 ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

Synopsis

കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആംബുലൻസ് ഡ്രൈവറാണ് നൗഫൽ. ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും വഴിയാണ്  സംഭവം.

പത്തനംതിട്ട: ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. 108 ആംബുലൻസ് ഡ്രൈവറാണ് പീഡിപ്പിച്ചത്. കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് നൗഫലെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും വഴിയാണ് ആക്രമണം ഉണ്ടായത്. ആംബുലൻസില്‍ രണ്ട് യുവതികളാണ് ഉണ്ടായിരുന്നത്. കോലഞ്ചേരിയില്‍ ഒരു യുവതിയെ ചികിത്സ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ശേഷം അടുത്ത ഇടത്തേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു പീഡനം. യുവതിയുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read more: ആറന്മുളയിൽ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുംവഴി കൊവിഡ് ബാധിതയെ പീഡിപ്പിച്ചു

സംഭവത്തെ തുടര്‍ന്ന് ആംബുലൻസ്‌ പൈലറ്റ് നൗഫലിനെ ജോലിയിൽ നിന്ന് നീക്കിയെന്ന് അധികൃതര്‍ അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യം മൂർഖൻ പാമ്പ്, വിജയിക്കാതെ വന്നപ്പോൾ മറ്റൊരു വിഷപാമ്പിനെയെത്തിച്ചു, അച്ഛനെ മക്കൾ കൊലപ്പെടുത്തിയതിങ്ങനെ, 6 പേർ അറസ്റ്റിൽ
കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ