എഡിജിപി വിജയ് സാക്കറെയുടെ പേരില്‍ തട്ടിപ്പ്; പ്രതികളെ കൊച്ചിയിലെത്തിച്ചു

By Web TeamFirst Published Jul 24, 2021, 11:29 PM IST
Highlights

എഡിജിപി ഉള്‍പ്പെടെ നിരവധി പേരുടെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമായി നിര്‍മിച്ച് സുഹൃത്തുക്കളോട് മെസെന്‍ജര്‍ വഴി പണം ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ രീതി.
 

കൊച്ചി: എഡിജിപി വിജയ് സാക്കറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കൊച്ചിയിലെത്തിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ നസീര്‍, മുഷ്താഖ് എന്നിവരെയാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ചത്.  എഡിജിപി ഉള്‍പ്പെടെ നിരവധി പേരുടെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമായി നിര്‍മിച്ച് സുഹൃത്തുക്കളോട് മെസെന്‍ജര്‍ വഴി പണം ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ രീതി.

ഇവരുടെ പക്കല്‍ നിന്ന് അറുപതോളം ഫോണുകളും സിംകാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്.  സന്ദേശങ്ങള്‍ അയച്ച ഫേസ്ബുക്കിന്റെ വിവരങ്ങളും പണം ആവശ്യപ്പെട്ട് ഗൂഗിള്‍ പേ നമ്പറും കേന്ദ്രീകരിച്ചുള്ള നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ചൗക്കി ബംഗാര്‍ ഗ്രാമത്തിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം പ്രതികളെ പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!