മുഖ്യമന്ത്രിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; മുൻ ര‍ഞ്ജി ക്രിക്കറ്റ് താരം ആന്ധ്രയിൽ അറസ്റ്റിൽ

Published : Mar 15, 2023, 03:06 PM ISTUpdated : Mar 15, 2023, 03:08 PM IST
  മുഖ്യമന്ത്രിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; മുൻ ര‍ഞ്ജി ക്രിക്കറ്റ് താരം ആന്ധ്രയിൽ അറസ്റ്റിൽ

Synopsis

ജ​ഗന്മോഹൻ റെഡ്ഡിയുടെ പിഎ ആണെന്ന് പരിചയപ്പെടുത്തി കഴിഞ്ഞ ഡിസംബറിൽ  ഒരു ഇലക്ട്രോണിക്സ് കമ്പനിയിൽ നിന്ന് 12 ലക്ഷം രൂപയാണ് നാ​ഗരാജു തട്ടിയെടുത്തത്. 60 കമ്പനികളിൽ നിന്നായി ഇങ്ങനെ 3 കോടിയോളം രൂപ ഇയാൾ കൈക്കലാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജ​ഗന്മോഹൻ റെഡ്ഡിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് മുൻ രഞ്ജി ക്രിക്കറ്റ് താരം അറസ്റ്റിലായി. നാ​ഗരാജു ബുദുമുരു (28) ആണ് അറസ്റ്റിലായത്. 2014 മുതൽ 2016 വരെ ആന്ധ്ര രഞ്ജി ക്രിക്കറ്റ് ടീമം​ഗമായിരുന്നു നാ​ഗരാജു. ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിലും അം​ഗമായിരുന്നു ഇയാൾ. 

ജ​ഗന്മോഹൻ റെഡ്ഡിയുടെ പിഎ ആണെന്ന് പരിചയപ്പെടുത്തി കഴിഞ്ഞ ഡിസംബറിൽ  ഒരു ഇലക്ട്രോണിക്സ് കമ്പനിയിൽ നിന്ന് 12 ലക്ഷം രൂപയാണ് നാ​ഗരാജു തട്ടിയെടുത്തത്. 60 കമ്പനികളിൽ നിന്നായി ഇങ്ങനെ 3 കോടിയോളം രൂപ ഇയാൾ കൈക്കലാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. റിക്കി ഭുയി എന്ന ക്രിക്കറ്റ് താരത്തെ സ്പോൺസർ ചെയ്യണമെന്നാണ് നാ​ഗരാജു ഇലക്ട്രോണിക്സ് കമ്പനി അധികൃതരോട് ആവശ്യപ്പെട്ടത്. കമ്പനിയെ വിശ്വസിപ്പിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകളും ഇയാൾ കമ്പനിക്ക് ഇമെയിൽ ചെയ്തു. നാഷണൽ ക്രിക്കറ്റ് അക്കാദമിയുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും നാ​ഗരാജു പറഞ്ഞു. പണം നൽകി ശേഷം അക്കാദമിയിലേക്ക് വിവരം തിരക്കിയിട്ടും മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇയാൾക്കെതിരെ കമ്പനി പരാതി നൽകിയത്. 

പണം കൈമാറ്റം ചെയ്ത അക്കൗണ്ട് വഴിയുള്ള അന്വേഷണമാണ് പൊലീസിനെ നാ​ഗരാജുവിലേക്കെത്തിച്ചത്. സ്വന്തം നാടായ ശ്രീകാകുളത്തെ യാവരിപ്പേട്ടയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.  7.6 ലക്ഷം രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. കരിയറിൽ തകർച്ച നേരിട്ടതോടെ, ആഡംബര ജീവിതം തുടരാൻ നാ​ഗരാജു തട്ടിപ്പുകളിലേക്ക് ശ്രദ്ധതിരിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 2018ലാണ് നാ​ഗരാജുവിന് ക്രിക്കറ്റ് കളിയിൽ തകർച്ച തുടങ്ങുന്നത്. പിന്നീട് ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്താൻ തുടങ്ങി. ആംഡബര ജീവിതം നയിക്കുക എന്നതാണ് കുറ്റകൃത്യങ്ങൾക്ക് പിന്നിലെ ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. 

Read Also: മധ്യപ്രദേശിൽ കുഴൽകിണറിനുള്ളിൽ വീണ എട്ട് വയസ്സുകാരൻ മരിച്ചു; പുറത്തെടുത്തു, ജീവൻ രക്ഷിക്കാനായില്ല

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും