പെരിയാർവാലി കനാലിൽ മീനുകൾ വ്യാപകമായി ചത്തുപൊങ്ങുന്നു; കാരണം തേടി മലിനീകരണ നിയന്ത്രണ ബോർഡ്

Published : Jan 04, 2021, 12:02 AM IST
പെരിയാർവാലി കനാലിൽ മീനുകൾ വ്യാപകമായി ചത്തുപൊങ്ങുന്നു; കാരണം തേടി മലിനീകരണ നിയന്ത്രണ ബോർഡ്

Synopsis

അമ്പലമുകളിൽ പെരിയാർവാലി കനാലിന് സമീപം മീനുകൾ വ്യാപകമായി ചത്തു പൊങ്ങുന്നു. പ്രദേശത്തെ വ്യാവസായ ശാലകളിൽ നിന്നുള്ള മലീന ജലമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

കൊച്ചി: അമ്പലമുകളിൽ പെരിയാർവാലി കനാലിന് സമീപം മീനുകൾ വ്യാപകമായി ചത്തു പൊങ്ങുന്നു. പ്രദേശത്തെ വ്യാവസായ ശാലകളിൽ നിന്നുള്ള മലീന ജലമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

ബിപിസിഎൽ കൊച്ചി റിഫൈനറിക്ക് സമീപത്തെ തോടുകളിലാണ് മീനുകൾ വ്യാപകമായി ചത്തു പൊങ്ങുന്നത്. പെരിയാർവാലി ഇറിഗേഷൻ കനാലും ചിത്രപ്പുഴയേയും ബന്ധിപ്പിക്കുന്ന തോടുകളിലാണ് ഏറ്റവുമധികം ചത്ത മീനുകളെ കണ്ടെത്തിയത്. 

മീനുകൾ ചത്തു പൊങ്ങുന്നതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്. തോടിന് സമീപത്തുള്ള വ്യാവസായശാലകൾ മലീന ജലം പുറന്തള്ളുന്നതാണ് ഇതിനു കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

എന്നാൽ പ്രദേശവാസികളുടെ ആരോപണം തള്ളി ബിപിസിഎൽ രംഗത്തെത്തി. തങ്ങളുടെ പരിശോധനയിൽ വെള്ളത്തിൽ പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബിപിസിഎൽ അറിയിച്ചു. മലീനീകരണ നിയന്ത്രണ ബോർഡ് പ്രദേശത്ത് പരിശോധന നടത്തി, വെള്ളത്തിന്‍റെ സാമ്പിളുകൾ പരിശോധനക്കായി എടുത്തിട്ടുണ്ട്.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ