
കൊച്ചി: എറണാകുളത്ത് പതിനെട്ട് വയസ്സുകാരനെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മയക്ക് മരുന്ന് കേസുകളിലെ പ്രതികളായവരാണ് പിടിയിലായത്. കൊച്ചി സ്വദേശി ആന്‍റണി ജോസഫ്,കാട്ടാക്കട സ്വദേശി ബിവിൻ, വൈറ്റില സ്വദേശി ഷാജൻ, ഇവർക്കൊപ്പം 17 വയസ്സുള്ള രണ്ട് വിദ്യാർത്ഥികളെയുമാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയുടെ മക്കളാണ് പ്രായപൂർത്തിയാകാത്ത പ്രതികൾ. എറണാകുളം സ്വദേശിയായ അനിൽകുമാറിന്‍റെ മകൻ അഭിജിത്തിനെ വടിവാളു കാണിച്ച് ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസമാണ് പ്രതികൾ തട്ടിക്കൊണ്ട് പോയത്. പിന്നീട് തൃപ്പൂണിത്തുറയിൽ നിന്ന് അഭിജിത്തിനെ പൊലീസ് കണ്ടെത്തിയിരുന്നു. ലഹരിസംഘത്തിൽ നിന്ന് വിട്ട് പോയതിന്‍റെ വൈരാഗ്യത്തിലാണ് അഭിജിത്തിനെ പ്രതികൾ തട്ടിക്കൊണ്ട് പോയത്.
അതേസമയം എറണാകുളം കാലടിയിൽ മധ്യവയസ്കനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മേക്കാലടി സ്വദേശി സിറാജുദ്ദിൻ (50) വയസ്സിനെ കാലടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വാത്തേലി വീട്ടിൽ മുഹമ്മദിനെയാണ് സിറാജുദ്ദീന്‍ കുത്തിയത്. വെള്ളം കെട്ടി കിടക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു പേരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമണത്തിന് കാരണമായത്.
Read More : വാളയാറിൽ നിർത്തിയിട്ട ലോറി പുറകോട്ട് നീങ്ങി; വന്‍ അപകടം ഒഴിവായി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam