
ചെന്നൈ: തമിഴ്നാട്ടില്‍ പതിനാറുകാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് മുന്നിലെത്തിച്ച് ക്രൂര പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് പിടിയില്‍. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘത്തെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കുടുക്കിയത്. പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റിലായി.
മധുരയില്‍ നിന്നുള്ള 16 കാരിക്കു നേരിട്ട ക്രൂരതകള്‍ കേട്ടു ഞെട്ടുകയാണു തമിഴകം. സ്വന്തം അച്ഛന്റെ സഹോദരിയുടെ നേതൃത്തിലായിരുന്നു പീഡനം. ഇന്നലെയാണു മധുര തലക്കുളം പൊലീസ് ആറംഗ പെണ്‍വാണിഭ സംഘത്തെ പിടികൂടുന്നത്. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടരമാസത്തിലേറെ സമയമെടുത്തു നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.
മധുര ഡെപ്യൂട്ടി കമ്മീഷണര്‍ ശിവപ്രസാദ് പറയുന്നത് ഇങ്ങിനെ. നാലുവര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു. അമ്മയ്ക്കു മാനസിക ദൗര്‍ബല്യംകൂടി ആയതോടെ പെണ്‍കുട്ടിയുടെ സംരക്ഷണം അമ്മായി അന്നലക്ഷ്മി ഏറ്റെടുത്തു. പിന്നീട് അന്നലക്ഷ്മി പെണ്‍കുട്ടിയെ വിവിധയാളുകള്‍ക്കു കാഴ്ച വച്ചു തുടങ്ങി.കൂടുതല്‍ പണം ലക്ഷ്യം വച്ചുപിന്നീട് പ്രദേശത്തെ ലൈംഗികതൊഴിലാളിയായ സുമതിയെന്ന സ്ത്രീയുടെ അടുത്തേക്ക് എത്തിച്ചു.
പണവും മൊബൈല്‍ഫോണുകളും നല്‍കി പെണ്‍കുട്ടിയെ പാട്ടിലാക്കിയ സംഘം പിന്നീട് ലോറിത്താവളങ്ങളിലടക്കം എത്തിച്ചായി ഇടപാടുകള്‍. തുടര്‍ന്ന് സുമതി സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കു കൈമാറി. ഇവരും ഇടപാടുകാര്‍ക്കായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു.
ആംബുലന്‍സിലാണ് പെണ്‍കുട്ടിയെ വിവിധ യിടങ്ങളില്‍ എത്തിച്ചിരുന്നത്.സംഘത്തില്‍പെട്ട ഡ്രൈവര്‍ ചിന്നതമ്പിെ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.പ്രതികളുടെ ഫോണുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു ശേഷം സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam