
ദില്ലി: ദില്ലിയിൽ ഫ്ലിപ്കാർട്ട് ജീവനക്കാരി വെടിയേറ്റുകൊല്ലപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അക്രമികളുടെ വെടിയേറ്റത്. ദില്ലിയിലെ പശ്ചിംവിഹാറിൽ 32കാരിയായ ജ്യോതിയാണ് കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഫ്ലിപ്കാർട്ടിന്റെ കൊറിയർ വിഭാഗത്തിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. ഇരുചക്ര വാഹനങ്ങളിൽ എത്തിയ രണ്ടുപേരാണ് വെടിവെച്ചതെന്ന് ഭർത്താവ് ദീപക് പറഞ്ഞു. സംഭവത്തെ തുടർന്ന് ഡിസിപി ഹരേന്ദ്ര സിങ് സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കർശന നടപടിയെടുക്കുമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
ബീഫ് കൈവശം വെച്ചെന്നാരോപിച്ച് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികൾ ബജ്റംഗ്ദൾ പ്രവർത്തകർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam