'സുഡാനി'യെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങള്‍; നൈജീരിയന്‍ ഫുട്ബോള്‍ താരം അറസ്റ്റില്‍

By Web TeamFirst Published Feb 16, 2020, 5:13 PM IST
Highlights

ഒരിക്കല്‍ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങിയ താരം വീണ്ടും വ്യാജ പാസ്‍പോര്‍ട്ടുമായി കേരളത്തിലെത്തുകയായിരുന്നു.രണ്ട് വര്‍ഷമായി കോഴിക്കോട് റോയല്‍ ട്രാവല്‍ എഫ്സിയുടെ കളിക്കാരനാണ് ഇമാനുവല്‍ ഒക്കോയ

ഇരിക്കൂര്‍:സുഡാനി ഫ്രം നൈജീരിയ സിനിമയിലെ സീനുകള്‍ക്ക് സമാനമായ രംഗങ്ങള്‍ക്ക് സാക്ഷിയായി കണ്ണൂര്‍. വ്യാജ പാസ്പോര്‍ട്ടിലെത്തി കേരളത്തിലെ ഫുട്ബോള്‍ ക്ലബ്ബിന് വേണ്ടി രണ്ട് വര്‍ഷമായി കളിക്കുന്ന താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാജ പാസ്പോര്‍ട്ട് കേസില്‍ നൈജീരിയന്‍ ഫുട്ബോള്‍ താരത്തെ കണ്ണൂര്‍ ഇരിക്കൂറില്‍ വച്ച് അറസ്റ്റ് ചെയ്തു. 28കാരനായ ഇമാനുവല്‍ ഒക്കോയയെ നാഗ്പൂര്‍ പൊലീസാണ് പിടികൂടിയത്. കോഴിക്കോട്ടെ റോയല്‍ ട്രാവല്‍സ് എഫ്സിയുടെ കളിക്കാരനാണ് ഇമാനുവല്‍ ഒക്കോയ. 

വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലെത്തിയതിന് 2015ല്‍ നാഗ്പൂരിലെ കാമ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കാമ്ടിയിലെ എന്‍എഫ്സി ക്ലബ്ബിനുവേണ്ടി കളിക്കുമ്പോഴായിരുന്നു ഒക്കോയയുടെ പാസ്പോര്‍ട്ട് വ്യാജമെന്ന് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കാമ്ടി പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം സ്വദേശമായ നൈജീരിയയിലേക്ക് കടന്നു. തുടര്‍ന്ന് ലൈബീരിയയിലെത്തിയ ഒക്കോയ മറ്റൊരു പാസ്പോര്‍ട്ട് ഉപയോഗിച്ച് ദുബായ് വഴി കേരളത്തിലെത്തുകയായിരുന്നു.

രണ്ട് വര്‍ഷമായി കോഴിക്കോട് റോയല്‍ ട്രാവല്‍ എഫ്സിയുടെ കളിക്കാരനാണ് ഇമാനുവല്‍ ഒക്കോയ. കോഴിക്കോട്ടെ റോയല്‍ ട്രാവല്‍സ് എഫ്സിയുടെ കളിക്കാരനായ ഇമാനുവല്‍ ഒക്കോയയെ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇരിക്കൂറില്‍ വച്ച് നാഗ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ഒക്കോയയെ ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയ ശേഷം കാമ്ടി പൊലീസ് നാഗ്പൂരിലേക്ക് കൊണ്ടുപോയി. 
 

click me!