പൊഴിയൂരിൽ ഓണക്കാല വിൽപ്പനക്കായി സൂക്ഷിച്ച വിദേശമദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി

By Web TeamFirst Published Aug 27, 2020, 9:12 AM IST
Highlights

പൊഴിയൂരിൽ ഓണക്കാല വിൽപനക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി

തിരുവനന്തപുരം: പൊഴിയൂരിൽ ഓണക്കാല വിൽപനക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. കുളത്തൂർ സ്വദേശികളും സഹോദരങ്ങളുമായ  അനിൽ, അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇവരുടെ വീട്ടിൽ രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന 58 ലീറ്റർ മദ്യവും ഒന്നര ചാക്കിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങളുമാണ് കണ്ടെത്തിയത്. അമ്മയുടെ മുറുക്കാൻ കടയുടെ മറവിലായിരുന്നു മദ്യവിൽപന. 

പാറശാല, പൊഴിയൂർ, കുളത്തൂർ, നെയ്യാറ്റിൻകരതുടങ്ങിയ നിരവധി സ്ഥലങ്ങൾ കണ്ടെയ്മെമെന്റ് സോണുകളിൽപ്പെട്ടത്തു കാരണം ഇവിടങ്ങളിലെ ബിവറെജ് കോപ്പറഷന്റെ മദ്യവിൽപന ഔട്ട് ലൈറ്റുകൾ പൂട്ടിയിരിക്കുകയാണ്. 

200 കുപ്പി തമിഴ്നാട് നിർമ്മിത വിദേശമദ്യവും , ഒരു ലിറ്ററിന്റെ 20 കുപ്പിയും 750-ന്റെ 20 കുപ്പിയും 500- ന്റെ 20 ബോട്ടിലുകളും അടങ്ങിയ വ്യാജ സീൽ പതിപ്പിച്ച മദ്യവുമാണ് കണ്ടെത്തിയത്. ചില്ലറ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നര ചാക്കിലധികം വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തി.തിരുവനന്തപുരം റൂറൽ എസ്പി അശോകനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊഴിയൂർ സിഐ ബിനുകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

click me!