'ലിഫ്റ്റ് തരാം'; മുംബൈയില്‍ ലൈവിനിടെ വിദേശ യൂട്യൂബര്‍ക്ക് നേരെ യുവാവിന്‍റെ അതിക്രമം- VIDEO

Published : Dec 01, 2022, 10:52 AM ISTUpdated : Dec 01, 2022, 10:58 AM IST
'ലിഫ്റ്റ് തരാം'; മുംബൈയില്‍ ലൈവിനിടെ വിദേശ യൂട്യൂബര്‍ക്ക് നേരെ യുവാവിന്‍റെ അതിക്രമം- VIDEO

Synopsis

രാത്രി എട്ടുമണിയോടെ തെരുവില്‍ നിന്നും വീഡിയോ ലൈവായി എടുത്തുകൊണ്ടിരിക്കെ ഒരു യുവാവ് മ്യോചിയുടെ കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു.

മുംബൈ: യൂട്യൂബറായ വിദേശ വനിതയ്ക്ക് നേരെ മുംബൈയില്‍ യുവാവിന്‍റെ  ആക്രമണം. ബുധനാഴ്ച രാത്രിയിലാണ് മുംബൈയിലെ തെരുവില്‍ വെച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ള യൂട്യൂബറായ മ്യോചി എന്ന യുവതിക്ക് നേരെ അതിക്രമം നടന്നത്. രാത്രി എട്ടുമണിയോടെ തെരുവില്‍ നിന്നും വീഡിയോ ലൈവായി എടുത്തുകൊണ്ടിരിക്കെ ഒരു യുവാവ് മ്യോചിയുടെ കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. യുവതി ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.

മുംബൈയിലെ സബേര്‍ബന്‍ ഖാന്‍ മേഖലയിലെ തെരുവിലാണ് സംഭവം നടന്നത്. ആയിരത്തിലേറെ പേര്‍ യുവതിയുടെ വീഡിയോ ലൈവായി കണ്ടുകൊണ്ടിരിക്കെയാണ് അതിക്രമം നടന്നത്. തെരുവില്‍ നിന്നും യുവതി വീഡിയോ എടുത്തുകൊണ്ടിരിക്കെ ഒരു യുവാവ് അടുത്തുവന്ന് ലിഫ്റ്റ് തരാമെന്ന് പറഞ്ഞു. മ്യോചി ഇത് നിരസിച്ചതോടെ കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. പ്രതിഷേധിച്ച് യുവതി മാറിപ്പോകുന്നതും യുവാവ് വിടാതെ പിന്നാലെ കൂടി കൈയ്യില്‍ കയറി പിടിക്കുന്നതും വീഡിയോയില്‍ കാണാം.

യുവാവിനോട് പ്രതിഷേധിച്ച് സംഭവ സ്ഥലത്തു നിന്നും പോകാന്‍ ശ്രമിക്കുന്ന യുവതിക്ക് പിന്നാലെ വീണ്ടും യുവാവ് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് എത്തി. മറ്റൊരാള്‍ക്കൊപ്പം സ്കൂട്ടറിലെത്തിയ യുവാവ് വീണ്ടും യുവതിയെ ബൈക്കില്‍ കയറാനായി ക്ഷണിക്കുന്നുണ്ട്. എന്നാല്‍ തന്‍റെ വീട് അടുത്താണെന്നും ലിഫ്റ്റ് വേണ്ടെന്നും യുവതി മറുപടി നല്‍കുന്നുണ്ട്. ഒടുവില്‍ യുവാക്കള്‍ പിന്തിരിയുകയായിരുന്നു.

വീഡിയോ വൈറലായതോടെ യുവതിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെ മുംബൈ പൊലീസും കേസില്‍ ഇടപെട്ടിട്ടുണ്ട്. യുവതിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. യുവതിയുടെ ട്വീറ്റിന്‍റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും മുംബൈ പൊലീസ് അറിയിച്ചു.

Read More : നേരമിരുട്ടി വെളുത്തപ്പോൾ അപ്രത്യക്ഷമായത് രണ്ട് കിലോമീറ്റർ റോഡ്, മോഷ്ടിച്ചവർക്കെതിരെ പരാതിയുമായി ​ഗ്രാമവാസികൾ

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ