മദ്യപിച്ചുണ്ടായ തർക്കം; സഹോദരന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു

Published : Nov 30, 2022, 11:14 PM ISTUpdated : Nov 30, 2022, 11:46 PM IST
മദ്യപിച്ചുണ്ടായ തർക്കം; സഹോദരന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു

Synopsis

മണികണ്ഠനറ്റ് ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് തർക്കമുണ്ടായത്. കൊലയ്ക്ക് ശേഷം ബൈക്കിൽ രക്ഷപ്പെട്ട സഹോദരൻ മണികണ്ഠനായി പൊലീസ് തെരച്ചിൽ തുടങ്ങി.

പാലക്കാട്: സഹോദരന്മാർ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പൊള്ളാച്ചി കൊള്ളു പാളയം സ്വദേശി ദേവ (25) ആണ് മരിച്ചത്. സഹോദരനായ മണികണ്ഠനാണ് (28) ദേവയെ കുത്തിയത്.

പാലക്കാട് കൂട്ടുപാതയിൽ വെച്ച് രാത്രി ഒൻപതരയോടെയാണ് സംഭവം ഉണ്ടായത്. മണികണ്ഠനറ്റ് ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് തർക്കമുണ്ടായത്. കുത്തേറ്റ ദേവയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം ബൈക്കിൽ രക്ഷപ്പെട്ട സഹോദരൻ മണികണ്ഠനായി പൊലീസ് തെരച്ചിൽ തുടങ്ങി.

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ