Latest Videos

കന്നുകാലിയെ മോഷ്ടിച്ച് ഇറച്ചിക്കടയിൽ വിറ്റു, മുൻ ബജ്റം​ഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ

By Web TeamFirst Published Dec 19, 2020, 10:08 AM IST
Highlights

ആദ്യം പിടിയിലായ യാസീൻ ആണ് സംഭവത്തിൽ അനിലിന്റെ പങ്ക് വ്യക്തമാക്കിയത്...

ബെം​ഗളുരു: കന്നുകാലികളെ കടത്തുകയും ഇറച്ചിക്കായി വിൽപ്പന നടത്തുകയും ചെയ്ത മുൻ ബ​ഗ്റം​ഗ്ദൾ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലാണ അനിൽ പ്രഭു എന്ന മുൻ ബജ്റം​ഗ്ദൾ പ്രവർത്തകനെ പൊലീസ് അറ്സ്റ്റ് ചെയ്തത്. മുഹമ്മദ് യാസീൻ എന്നയാളെയും പൊലീസ് ഇതേ കേസിൽ പിടികൂടിയിരുന്നു. 

ആദ്യം പിടിയിലായ യാസീൻ ആണ് സംഭവത്തിൽ അനിലിന്റെ പങ്ക് വ്യക്തമാക്കിയത്. ഇരുവരും ചേർന്നാണ് പുൽമേടുകളിൽ നിന്ന് പശുക്കളെ മോഷ്ടിച്ച് ഇറച്ചിക്കായി കശാപ്പുശാലകളിൽ വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഉടുപ്പിയിലെ ഹുഡ്കോ കോളനി സ്വദേശിയാണ് യാസീൻ. 

അനധികൃതമായി കന്നുകാലിയെ വാങ്ങിയ കച്ചവടക്കാർ ഇവർക്ക് പണം നൽകിയിരുന്നു. അതേസമയം നിൽ നിലവിൽ‌ ബജ്റം​ഗ്ദൾ പ്രവർത്തകനല്ലെന്ന് കർണാടക ബജ്റം​ഗ്ദൾ പറഞ്ഞു. അനിൽ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

click me!