ജോലി രാജിവച്ച ശേഷം 10000 രൂപ തടഞ്ഞുവെച്ചു, വസ്ത്രശാലയ്ക്ക് തീയിട്ട മുൻജീവനക്കാരൻ പിടിയിൽ, കത്തിനശിച്ചത് 24കോടിയുടെ തുണിത്തരങ്ങൾ

Published : Sep 23, 2026, 11:58 PM IST
shop fire

Synopsis

സംഭവദിവസം 9.30 ഓടെ അഞ്ചാം നിലയിൽ ഒളിച്ചിരുന്ന വിനോദ് രാത്രി 12 മണിയോടെ ആറാം നിലയിലെത്തി. വസ്ത്രശാലയ്ക്ക് പുറത്തുകൂട്ടിയിട്ട തുണിക്കെട്ടിലേക്ക് പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തി. കത്തിയെന്നുറപ്പാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങി.

സൂറത്ത്: ജോലിയിൽ നിന്ന് രാജിവച്ച ശേഷം കിട്ടാനുള്ള 10,000 രൂപ, ഉടമ പിടിച്ചുവച്ചതിന് വസ്ത്രവ്യാപാരശാലയ്ക്ക് തീയിട്ടു മുൻജീവനക്കാരൻ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പ്രതി ധുലെ സ്വദേശി വിനോദ് സാൽവെ അറസ്റ്റിൽ. 24 കോടി രൂപയുടെ തുണിത്തരങ്ങളാണ് കത്തി നശിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഗുജറാത്തിൽ തിരിച്ചെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.

സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. സൂറത്തിലെ ശ്യാം സങ്കിണി ടെക്സ്റ്റൈൽ മാർക്കറ്റിൽ വലിയ തീപിടുത്തം. അന്വേഷണം പെട്ടെന്ന് മുൻജീവനക്കാരൻ വിനോദ് സാൽവയിലേക്ക്. സംഭവദിവസം 9.30 ഓടെ അഞ്ചാം നിലയിൽ ഒളിച്ചിരുന്ന വിനോദ് രാത്രി 12 മണിയോടെ ആറാം നിലയിലെത്തി. വസ്ത്രശാലയ്ക്ക് പുറത്തുകൂട്ടിയിട്ട തുണിക്കെട്ടിലേക്ക് പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തി. കത്തിയെന്നുറപ്പാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങി. ആറാം നിലയിൽ പ്രവർത്തിച്ച ഷോപ്പുകളെല്ലാം അഗ്നിക്കിരയായി.

വീട്ടിലെത്തിയ വിനോദ് ഭാര്യയോടൊപ്പം രാജസ്ഥാനിലേക്കും പിന്നീട് അയോധ്യയിലേക്കും പോയി. വിനോദ് ഗുജറാത്തിലേക്ക് തിരിച്ചെത്തുന്നതും നോക്കി കാത്തിരിപ്പുണ്ടായിരുന്നു ക്രൈം ബ്രാഞ്ച് സംഘം. ചോദ്യം ചെയ്യലിൽ കടകത്തിച്ചത് തന്റെ പ്രതികാമെന്ന് പ്രതി വെളിപ്പെടുത്തി. വസ്ത്രശാലയിലെ അക്കൗണ്ടന്റായിരുന്ന വിനോദിനെ സീനിയർ അക്കൗണ്ടന്റും ഉടമയും നിരന്തരം ശകാരിക്കുമായിരുന്നു.ഒടുവിൽ ജോലി രാജിവച്ച വിനോദിന്റെ പതിനായിരം രൂപ ഉടമ തടഞ്ഞുവച്ചു. ഇതാണ് പകയായി മാറിതെന്ന് വിനോദ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പേര്‍ഷ്യന്‍ പൂച്ചയെ കാണിച്ച് തരാമെന്ന് വിശ്വസിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് പീഡനം, 56 കാരന് തടവ് ശിക്ഷ
ഹനുമാൻ ക്ഷേത്രത്തിലെ കല്ലുകൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായ സംഭവം; തിരുവാഭരണ കമ്മിഷണർ സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്തും