അന്നപൂർണേന്ദുവിന്റെ അച്ഛൻ അശോകൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനൊപ്പം പോവുകയായിരുന്നു 15കാരി.
ധനുവച്ചപുരം: കെഎസ്ആർടിസി ബസ് ഇടിച്ച് 15കാരിക്ക് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്നപൂർണേന്ദു ആണ് മരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം. അച്ഛന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു കുട്ടിയാണ് കൊല്ലപ്പെട്ടത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു അപകടത്തിന് കാരണമായത്. അന്നപൂർണേന്ദുവിന്റെ അച്ഛൻ അശോകൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനൊപ്പം പോവുകയായിരുന്നു 15കാരി. അപകടത്തിന് പിന്നാലെ 15കാരി ബസിനടിയിലേക്ക് വീഴുകയായി. അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ ഇറങ്ങി ഓടിയതായാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്.














