തമിഴ്നാട്ടില്‍ മുന്‍ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Published : Jul 24, 2019, 09:13 AM ISTUpdated : Jul 24, 2019, 09:19 AM IST
തമിഴ്നാട്ടില്‍ മുന്‍ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Synopsis

ഭൂമി തര്‍ക്കമാകാം വീടാക്രമണത്തിനും തുടര്‍ന്നുള്ള കൊലപാതകത്തിനും കാരണമായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

ചെന്നൈ: തമിഴ്നാട്ടില്‍ മുന്‍ ഡിഎംകെ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിരുനല്‍വേലിയില്‍ ചൊവ്വാഴ്ചയാണ് മൂവരെയും അജ്ഞാതര്‍ ആക്രമിച്ചുകൊന്നത്. 

തിരുനല്‍വേലി മേയറായിരുന്ന ഉമ മഹേശ്വരി (61), ഭര്‍ത്താവ് മുരുക ശങ്കരന്‍ (65) വീട്ടുജോലിക്കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. 1996 മുതല്‍ 2001 വരെ തിരുനല്‍വേലി മേയറായിരുന്നു ഉമ മഹേശ്വരി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അജ്ഞാതര്‍ ഉമ മഹേശ്വരിയുടെ വീട് ആക്രമിച്ച് മൂവരെയും കൊലപ്പെടുത്തിയത്. 

ഭൂമി തര്‍ക്കമാകാം വീടാക്രമണത്തിനും തുടര്‍ന്നുള്ള കൊലപാതകത്തിനും കാരണമായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എല്ലാ തലത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചുണ്ടെന്നും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വീടിനടുത്ത് തമാസിക്കുന്ന മകള്‍ വീട്ടില്‍ വന്നുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്