ആറാം വിവാഹത്തിനൊരുങ്ങി യുപി മുൻ മന്ത്രി; പരാതിയുമായി ഭാര്യ

Published : Aug 02, 2021, 10:50 PM IST
ആറാം വിവാഹത്തിനൊരുങ്ങി യുപി  മുൻ മന്ത്രി; പരാതിയുമായി ഭാര്യ

Synopsis

ആറാം വവാഹത്തിനൊരുങ്ങിയ യുപി മുൻ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ. മായാവതി സർക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്ന ചൗധരി ബഷീറിനെതിരെയാണ് മൂന്നാം ഭാര്യ നഗ്മയുടെ പരാതി

ആഗ്ര: ആറാം വവാഹത്തിനൊരുങ്ങിയ യുപി മുൻ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ. മായാവതി സർക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്ന ചൗധരി ബഷീറിനെതിരെയാണ് മൂന്നാം ഭാര്യ നഗ്മയുടെ പരാതി. ആഗ്ര മണ്ഡോല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. 

ശെയിഷ്ഠ എന്ന യുവതിയെ ചൗധരി വീണ്ടും വിവാഹം ചെയ്യാൻ ഒരുങ്ങുന്നുവെന്ന വിവരം അറിഞ്ഞതിന് പിന്നാലെയാണ് നഗ്മ പരാതി നൽകിയത്. വിവരം ലഭിച്ചയുടൻ ചൗധരിയെ കണ്ട് സംസാരിക്കാൻ അവർ ശ്രമിച്ചിരുന്നു. എന്നാൽ ചൗധരി വീട്ടിൽ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്നാണ് നഗ്മയുടെ പരാതി. വിവാഹ ശേഷം മാനസികവും ശാരീരികവുമായ പീഡനം നേരിടേണ്ടി വന്നുവെന്നും പൊലീസിന് നൽകിയ പരാതിയിൽ നഗ്മ ആരോപിക്കുന്നു.

പൊലീസ് സഹായം അഭ്യർത്ഥിച്ചുള്ള നഗ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 2012-ലായിരുന്നു നഗ്മയും ചൗധരിയും വിവാഹിതരായത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.  ചൗധരി ബഷീറിനെതിരെ നിരവധി ക്രിമിനൽ കേസുകൾ കോടതി പരിഗണനയിലുള്ളതായും ദ സ്റ്റേറ്റ്സ്മാൻ റിപ്പോർട്ട് ചെയ്യുന്നു. 

നേരത്തെ മായാവതി സർക്കാറിന്റെ കാലത്ത് ഉത്തർപ്രദേശിലെ മന്ത്രിയായിരുന്നു ചൗധരി, പിന്നീട് ബിഎസ്പിയിൽ നിന്ന് സമാജ്വാദി പാർട്ടിയിലേക്ക് മാറി. നിലവിൽ ഏത് പാർട്ടിക്കൊപ്പമാണെന്നത് വ്യക്തമല്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടി ചൈത്രയെ തട്ടിക്കൊണ്ട് പോയി, ഒരു വയസുകാരിയായ മകളെ നൽകണമെന്ന് നിർമ്മാതാവായ ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി
ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ