
വയനാട്: മാനന്തവാടിയിലെ ടയർ കടയിൽ നിന്നും വടിവാളുകൾ പിടികൂടിയ സംഭവത്തിൽ പോപുലർ ഫ്രണ്ട് പ്രദേശിക നേതാവ് അറസ്റ്റിൽ. കല്ലുമൊട്ടൻകുന്ന് സലീമിനെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയിൽ നിന്ന് കഴിഞ്ഞ മാസം നാല് വടിവാളുകൾ പിടിച്ചെടുത്തിരുന്നു. പിന്നീട് ഒളിവിലായിരുന്ന സലീം ഇന്ന് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ ടയർ കടയിലും വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
അതേസമയം, തൃശ്ശൂർ ചാവക്കാട് പോപ്പുലര്‍ ഫ്രണ്ടിന്‍റെ മൂന്ന് മുന്‍ ഭാരവാഹികളെ കഴിഞ്ഞ ദിവസം യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ചാവക്കാട് അഞ്ചങ്ങാടി സ്വദേശികളായ ഷാജഹാൻ (37), ഇബ്രാഹിം 49), ഷെഫീദ് (39) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ പ്രതിഷേധ ജാഥ നടത്തിയ കേസിലായിരുന്നു അറസ്റ്റ്. പി എഫ് ഐയുടെ ചാവക്കാട്, കടപ്പുറം മേഖലയിലെ നേതാക്കളായിരുന്നു മൂന്നുപേരും.
കഴിഞ്ഞ മാസം 28നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനതിനെതിരെ അറസ്റ്റിലായരുടെ നേതൃത്വത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ അഞ്ചങ്ങാടി ജംഗ്ഷൻ വരെ പ്രതികള്‍ ജാഥ നടത്തുകയായിരുന്നു. കേസ് അന്വേഷണം ഏറ്റടുത്ത ഗുരുവായൂർ എസ്ഡിപിഒ കെ ജി സുരേഷിന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്‌പെക്ടർ വിപിൻ കെ വേണുഗോപാൽ, എസ് ഐമാരായ വിജിത്ത് കെ വി, കണ്ണൻ പി, ബിജു, എസ് സി പി ഒമാരായ മണികണ്ഠൻ, സന്ദീപ്, പ്രവീൺ സൗദാമിനി സിപിഎമാരായ വിനീത് പ്രദീപ്, യൂനസ്, അനസ്, രൺദീപ്, ബൈജു, പ്രശോബ്, ജയദേവൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 5 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം, തലയിലും പുറത്തും കടിയേറ്റു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam