പ്രണയ വിവാഹത്തിന്റെ പേരിൽ വൈരാഗ്യം, കൊല്ലത്ത് യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, നാലംഗ സംഘം പിടിയിൽ

Published : Nov 14, 2026, 05:21 PM IST
kerala police

Synopsis

പ്രണയവിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിന്റെ അച്ഛനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. പൂയപ്പള്ളി പൊലീസ് നടത്തിയ അടിയന്തര അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയും പിതാവിനെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തു

കൊല്ലം: പ്രണയവിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലംഗ സംഘം പിടിയിലായി. ഇളമാട് കോട്ടയ്ക്കവിള സ്വദേശിയായ 59 കാരൻ ജോണിയെയാണ് ഇന്നലെ രാത്രി വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം തട്ടിക്കൊണ്ടുപോയത്. നവവധുവിന്റെ ബന്ധു ഉൾപ്പെട്ട സംഘം യുവാവിനെ തിരക്കിയാണ് വീട്ടിലെത്തിയത്. എന്നാൽ വീട്ടിൽ യുവാവിനെ കാണാത്തതിനെത്തുടർന്ന് അച്ഛനായ ജോണിയെ ബലമായി വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പൂയപ്പള്ളി പൊലീസ് നടത്തിയ അടിയന്തര അന്വേഷണത്തിനൊടുവിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ജോണിയെ സുരക്ഷിതമായി മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശികളായ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമിത വേഗത്തിൽ കണ്ടെയ്നർ ട്രെക്കിലേക്ക് ഇടിച്ച് കയറി മിനിബസ്, അസമിലെ കാസിരംഗയിൽ 24 മരണം, നിരവധിപ്പേർക്ക് പരിക്ക്
സർവീസ് കഴിഞ്ഞെത്തുമ്പോൾ കെഎസ്ആർടിസിക്ക് മൈലേജ് കുറവ്, ഒളിക്യാമറയിൽ കണ്ടെത്തിയത് ഡീസൽ മോഷണം, 3 ജീവനക്കാർക്ക് സസ്പെൻഷൻ