കൊച്ചിയില്‍ 14കാരിക്ക് പീഡനം; സൺഡേ സ്കൂൾ അധ്യാപികയടക്കം 4 പേര്‍ക്ക് 12 വര്‍ഷം കഠിന തടവ്

Published : Jan 10, 2022, 11:20 PM IST
കൊച്ചിയില്‍ 14കാരിക്ക് പീഡനം; സൺഡേ സ്കൂൾ അധ്യാപികയടക്കം 4 പേര്‍ക്ക്  12  വര്‍ഷം കഠിന തടവ്

Synopsis

അനീഷ പരിചയപ്പെടുത്തിക്കൊടുത്ത പെൺകുട്ടിയെ പ്രതികൾ പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി പിന്നെയും നിരവധി തവണ പീഡിപ്പിച്ചു.

കൊച്ചിയിൽ 14 കാരിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്കൂൾ അധ്യാപികയടക്കം നാല് പേരെ കോടതി 12 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കിഴക്കമ്പലം സ്വദേശി അനീഷ, പട്ടിമറ്റം സ്വദേശി ബേസിൽ, കിഴക്കമ്പലം സ്വദേശി ബിജിൻ, തൃക്കാക്കര തേവയ്ക്കൽ സ്വദേശി ജോൺസ് മാത്യു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾ പിഴയും ഒടുക്കണം. 2015ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. 

അനീഷ പരിചയപ്പെടുത്തിക്കൊടുത്ത പെൺകുട്ടിയെ പ്രതികൾ പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി പിന്നെയും നിരവധി തവണ പീഡിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമക്കേസുകൾ വിചാരണ ചെയ്യുന്ന അഡീ.സെഷൻസ് പോക്സോ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്.

സ്കൂൾ വിദ്യാർത്ഥിനി പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം; പോക്സോ കേസില്‍ 17 കാരന്‍ പിടിയില്‍
ആലുവയിൽ സ്കൂൾ വിദ്യാർത്ഥിനി പുഴയിൽ ചാടി ആത്മഹത്യ  ചെയ്ത സംഭവത്തിൽ പ്രയപൂർത്തിയാകാത്ത ആൺ സുഹൃത്ത് പൊലീസ് പിടിയിൽ. പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന്  ഇരയാക്കിയെന്ന് കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് നടപടി. കഴിഞ്ഞ 22 നാണ് പെൺകുട്ടിയെ പെരിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ ആലങ്ങാട് പൊലീസ് ആദ്യം കേസ് അന്വേഷിക്കുകയും പിന്നീട് നർകോടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കേസ് കൈമാറുകയുമായിരുന്നു.

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ് 22കാരന് 20 വര്‍ഷം തടവുശിക്ഷ
ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 22കാരന് 20 വര്‍ഷം ജയില്‍ ശിക്ഷ. ഗുജറാത്തിലെ ബോട്ടാദ് ജില്ലയിലാണ് സംഭവം. കുല്‍ദീപ് പര്‍മാര്‍ എന്ന 22കാരനാണ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷക്ക് പുറമെ, 5000 രൂപ പിഴയും വിധിച്ചു. ഇരക്ക് അഞ്ച് ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കുകയും ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ശിക്ഷ. 2018 നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം പട്ടം പറത്താനെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

പൊലീസ് ചമഞ്ഞ് ലോഡ്ജിൽ മുറിയെടുത്ത് നിരവധി ആൺകുട്ടികളെ പീഡിപ്പിച്ചു, പ്രിസൺ ഓഫീസർ അറസ്റ്റിൽ
 പൊലീസ് ചമഞ്ഞ് ലോഡ്ജുകളിൽ മുറിയെടുത്ത് നിരവധി ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അസി. പ്രിസൺ ഓഫീസർ അറസ്റ്റിൽ. കണ്ണൂർ സെൻട്രൽ ജയിലിലെ അസി. പ്രിസൺ ഓഫീസറായ കോഴിക്കോട് മേപ്പയൂർ ആവള സ്വദേശി ഭഗവതികോട്ടയിൽ ഹൗസിൽ ബിആർ സുനീഷി(40) നെയാണ് കസബ ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം