വ്യാജകോൾ സെൻ്റര്‍: രണ്ട് മലയാളികളടക്കം നാല് പേര്‍ ദില്ലിയിൽ പിടിയിൽ

Published : Sep 03, 2022, 11:44 PM IST
വ്യാജകോൾ സെൻ്റര്‍: രണ്ട് മലയാളികളടക്കം നാല് പേര്‍ ദില്ലിയിൽ പിടിയിൽ

Synopsis

ഇവരുടെ തട്ടിപ്പിന് ഇരയായി 12 ലക്ഷം രൂപ നഷ്ടമായ വൈത്തിരി സ്വദേശി നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. 

ദില്ലി: വ്യാജ കോൾ സെൻ്റര്‍ വഴി ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്ത വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിൽ നിന്നുമാണ് രണ്ട് മലയാളികളടക്കം 4 പ്രതികളെ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ഫോണുകളും വ്യക്തി വിവരങ്ങളടങ്ങിയ ഫയലുകളും പിടിച്ചെടുത്തു. 

കോള്‍ സെൻ്റര്‍ നടത്തിപ്പുക്കാരായ ബീഹാര്‍ സ്വദേശി സിൻ്റു ശര്‍മ്മ, തമിഴ്‌നാട് സേലം സ്വദേശി അമന, എറണാകുളം സ്വദേശിയും ഡല്‍ഹിയില്‍ സ്ഥിരതമസക്കാരനുമായ അഭിഷേക് അനില്‍, പത്തനംതിട്ട സ്വദേശി പ്രവീണ്‍ എന്നിവരാണ്  റിമാൻഡിലായത്. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങിയവരെയാണ് ലക്കി ഡ്രോ നറുക്കെടുപ്പ് വഴി സമ്മാനമുണ്ടെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നും പണം തട്ടിയെടുത്തത്. 12 ലക്ഷം രൂപ നഷ്ടമായ വൈത്തിരി സ്വദേശി നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. 

വിവാഹശേഷം തടി കൂടി, ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്

മീററ്റ്: വിവാഹശേഷം വണ്ണം കൂടിയതിനെ തുടർന്ന് ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി. മീററ്റിലെ താമസക്കാരിയായ നസ്മ ബീഗം (28) ആണ് ഭർത്താവ് മൊഹമ്മദ് സൽമാനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇരുവരും എട്ട് വർഷമായി വിവാഹിതരാണ്. വിവാഹം കഴിഞ്ഞ് തടി കൂടിയതിനാൽ വർഷങ്ങളായി ഭർത്താവ് തന്നെ പീഡിപ്പിക്കുകയാണെന്ന് ഇവർ പരാതിയിൽ ആരോപിച്ചു. 

പരാതിയെത്തുടർന്ന്, 2019 ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമത്തിന്റെ 3/4 വകുപ്പും ഐപിസിയുടെ പ്രസക്തമായ വകുപ്പുകളും ഉൾപ്പെടുത്തി സൽമാനെതിരെ പൊലീസ് കേസെടുത്തു. കിത്തോർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഭർത്താവ് തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് സ്ത്രീ ആരോപിക്കുന്നു. ഇതേ തുടർന്ന് കഴിഞ്ഞ മാസം മുതൽ യുവതി മാതാപിതാക്കളോടൊപ്പമാണ് താമസം.

ദമ്പതികൾക്ക് ഏഴു വയസ്സുള്ള ഒരു മകനുമുണ്ട്. ഓഗസ്റ്റ് 28 ന് സൽമാൻ മറ്റ് അഞ്ച് പേർക്കൊപ്പം മാതാപിതാക്കളുടെ വീട്ടിലെത്തി തന്നെ മർദിച്ചതായി യുവതി പരാതിയിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു. പിന്നീട് മുത്തലാഖ് ചൊല്ലി പിരിഞ്ഞു. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കോട്വാലി മീററ്റ് സർക്കിൾ ഓഫീസർ അരവിന്ദ് കുമാർ ചൗരസ്യ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്