നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമം; കൊച്ചിയില്‍ നാലംഗ സംഘം പിടിയില്‍

Published : Jan 19, 2020, 10:17 AM IST
നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമം; കൊച്ചിയില്‍ നാലംഗ സംഘം പിടിയില്‍

Synopsis

വൈറ്റിലയിലെ ഒരു ലോഡ്ജിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും അഞ്ച് നക്ഷത്ര ആമകളെ കണ്ടെടുത്തു.

കൊച്ചി: കൊച്ചിയിൽ നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമിച്ച നാലംഗ സംഘത്തെ വനംവകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടി. ഇവരുടെ പക്കൽ നിന്നും അഞ്ച് നക്ഷത്ര ആമകളെ കണ്ടെടുത്തു. വൈറ്റിലയിലെ ഒരു ലോഡ്ജിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. 

തമിഴ്നാട് ചെന്നൈ സ്വദേശികളായ മധു, ഭാസ്ക്കർ, ഇളങ്കോവൻ, ആൻഡ്രൂസ്, തൃശ്ശൂർ സ്വദേശി ജിജി എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡിൻറെ പെരുമ്പാവൂർ റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചോദ്യംചെയ്യലിൽ ഉടനീളം ഒരു ഭാവഭേദവുമില്ല, പക്ഷേ പൊലീസിന്‍റെ ഒരു ചോദ്യത്തിന് പൊട്ടിക്കരഞ്ഞ് കരുവാറ്റയിലെ 13കാരിയുടെ മറുപടി
ഇടപ്പള്ളി കള്ളനോട്ട് കേസ് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി