കടം വാങ്ങിയ പണം തിരികെ ചോദിച്ചു; യുവാവിനെ സുഹൃത്തുക്കള്‍ കൊന്നു

Published : May 19, 2019, 02:08 PM ISTUpdated : May 19, 2019, 02:13 PM IST
കടം വാങ്ങിയ പണം തിരികെ ചോദിച്ചു; യുവാവിനെ സുഹൃത്തുക്കള്‍  കൊന്നു

Synopsis

മേയ് 15 ന്  രാത്രി പണം നല്‍കാമെന്ന് പറഞ്ഞ് മോഹിത്തിനെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന്  വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കനാലില്‍ മൃതദേഹം തള്ളി.

നോയിഡ: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിന് സുഹൃത്തുക്കള്‍ യുവാവിനെ കൊന്നു. ഉത്തര്‍പ്രദേശിലെ  നോയിഡയിലാണ് സംഭവം. പ്രതികളായ പ്രശാന്ത്,അഖില്‍,ഗൗരവ്,വരുണ്‍ എന്നിവരെ പൊലീസ് പിടികൂടി. പത്ത് ലക്ഷം രൂപയാണ് പ്രതികള്‍ യുവാവിന് നല്‍കാനുണ്ടായിരുന്നത്. മേയ് 15 ന്  രാത്രി പണം നല്‍കാമെന്ന് പറഞ്ഞ് മോഹിത്തിനെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന്  വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കനാലില്‍ മൃതദേഹം തള്ളി.

പിറ്റേദിവസം രാവിലെ മോഹിത്തിന്‍റെ വീട്ടിലെത്തിയ പ്രതികള്‍ തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞു. ഇതിനിടെമോഹിത്തിനെ കാണുന്നില്ലെന്ന് പറഞ്ഞ്  ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മോഹിത്തിനെ കാണാതായതില്‍ യുവാക്കള്‍ക്ക് പങ്കുണ്ടെന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു.യുവാക്കള്‍ മോഹിത്തിന്  പണം നല്‍കാനുള്ള കാര്യം കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നു.  ചോദ്യം ചെയ്യലില്‍ യുവാക്കള്‍ കുറ്റം സമ്മതിച്ചു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഭാര്യമാർ, മോഷണത്തിന് പോകുന്ന സ്ഥലത്ത് കള്ളപ്പേരിൽ വിവാഹം,ഇരകളിലേറെയും വിധവകൾ,'കല്യാണരാമൻ'പിടിയിൽ
കെട്ടിടത്തിൽ ആരോ കിടന്നുറങ്ങുന്നുവെന്ന് അറിയിപ്പ്, പരിശോധിക്കാനെത്തി ഉടമ; ലിഫ്റ്റിനായി എടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം; ദുരൂഹത