യുവാവിനെ കാർ കയറ്റിയും മർദ്ദിച്ചും കൊല്ലാൻ ശ്രമം, നാല് പേർ പാലക്കാട് അറസ്റ്റിൽ 

By Web TeamFirst Published Jul 20, 2022, 10:05 PM IST
Highlights

തിരുനെല്ലായ് മണലാഞ്ചേരി സ്വദേശി നിഷാദിനെ പുതുപ്പള്ളിത്തെരുവിലെത്തി സംഘം മർദിച്ചു. കത്തി ഉപയോഗിച്ചും കരിങ്കല്ലുകൊണ്ട് മർദിച്ചും സംഘം നിഷാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചു.

പാലക്കാട് : യുവാവിനെ കാർ കയറ്റിയും മർദ്ദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളിത്തെരുവ് സ്വദേശികളായ ഉബൈദുള്ള മുഹമ്മദ് യൂസഫ്, ഫൈസൽ, മേപ്പറമ്പ് സ്വദേശി അർഷാദ്, എന്നിവരാണ് അറസ്റ്റലായത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 

തിരുനെല്ലായ് മണലാഞ്ചേരി സ്വദേശി നിഷാദിനെ പുതുപ്പള്ളിത്തെരുവിലെത്തി സംഘം മർദിച്ചു. കത്തി ഉപയോഗിച്ചും കരിങ്കല്ലുകൊണ്ട് അടിച്ചും സംഘം നിഷാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. കഴുത്തിൽ ബെൽറ്റിട്ട് കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ നിഷാദിനെ കാർ കയറ്റിക്കൊല്ലാനും ശ്രമമുണ്ടായി. സംഭവ സ്ഥലത്ത് പൊലീസ് എത്തിയതോടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് വാഹനത്തിന്റെ ഡോർ തുറന്ന് വാഹനം തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അട്ടപ്പാടി മധു കേസ്; കൂറുമാറിയ വനം വകുപ്പിലെ വാച്ചറെ പിരിച്ച് വിട്ടു

വാന്‍ തെന്നിയിറങ്ങി, വാഹനത്തിന് ഉള്ളിലുള്ള ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

പാലക്കാട്: തൃത്താലയില്‍  ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന് വാനിനടിയിൽപ്പെട്ട് ദാരുണാന്ത്യം. മുടവന്നൂരിൽ ആണ് അപകടം നടന്നത്. നേപ്പാൾ സ്വദേശി രാം വിനോദ് (45) ആണ്  ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിനി വാനിനടിയിൽപ്പെട്ട് മരിച്ചത്. ബുധനാഴ്ച കാലത്ത് എട്ടരയോടെ ആയിരുന്നു അപകടം.

മുടവന്നൂർ തലക്കൊട്ട കുന്നിന് മുകളിലേക്ക് സ്വകാര്യ പശു ഫാമിലേക്കാവശ്യമായ പുല്ല് അരിഞ്ഞെടുക്കാൻ ഭാര്യക്കൊപ്പം ഓമ്നി വാനിൽ കുന്നിൻ മുകളിലേക്കെത്തിയ സമയത്തായിരുന്നു അപകടം. ഫാം ഗേറ്റിന് മുൻവശത്തെ കുത്തനെയുള്ള ഇറക്കത്തിൽ വാൻ നിർത്തിയ ശേഷം തൊട്ടടുത്ത വീട്ടിൽ നിന്നും ഫാം ഗേറ്റിൻ്റെ താക്കോൽ വാങ്ങാൻ രാം വിനോദ് ഇറങ്ങിയ സമയം വാൻ താഴേക്ക് തെന്നി ഇറങ്ങുകയായിരുന്നു. 

താഴേക്ക് ഇറങ്ങിക്കൊണ്ടിരുന്ന വാനിന് അകത്തുപെട്ട ഭാര്യയെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം രാംവിനോദിൻ്റെ ദേഹത്ത് കൂടെ കയറി ഇറങ്ങി. പല തവണ വാഹനം ഇയാളുടെ ദേഹത്ത് കൂടെ കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. തെന്നി നീങ്ങിയ വാഹനം കുറച്ച് താഴെ മാറി റോഡരികിലെ ഉയരം കുറഞ്ഞ മതിലിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്. വാഹനത്തിൻ്റെ അടിയിൽ അകപ്പെട്ട ഇയാളെ ഏറെ പണിപ്പെട്ടാണ് ഓടിക്കൂടിയ നാട്ടുകാർ പുറത്തെടുത്തത്. 

പുറത്തെടുക്കുമ്പോൾ ഇയാൾക്ക് ജീവനുണ്ടായിരുന്നു. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പതിനൊന്ന് മണിയോടെ ഇയാൾ മരണത്തിന് കീഴടങ്ങി. കുത്തനെയുള്ള കയറ്റം നിറഞ്ഞ കോൺക്രീറ്റ് റോഡിലായിരുന്നു വാഹനം തെന്നി താഴോട്ട് ഇറങ്ങിയത്. കോൺക്രീറ്റ് റോഡിൽ മഴവെള്ളം ഒഴുക്കിയിറങ്ങിയുണ്ടായ വഴുക്കലാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്കിറങ്ങാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

click me!