പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിവാഗ്ദാനം നല്‍കി തട്ടിപ്പ്: വന്‍ റാക്കറ്റ് പിടിയില്‍

By Web TeamFirst Published Sep 15, 2020, 12:00 AM IST
Highlights

 പ്രജിത്ത് നിയമന ഉത്തരവുമായി കെ എം എം എല്‍ ജോലിക്ക് ചേരാന്‍ എത്തിയതോടെയാണ് തട്ടിപ്പ് പുറം ലോകം അറിഞ്ഞത്. ഒര്‍ജിനലിനെക്കാള്‍ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് അപ്പോയിമെന്‍റ് ഓര്‍ഡര്‍. 

കൊല്ലം: കെഎംഎംഎല്ലിലും റെയില്‍വേയിലും ജോലിവാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ കൊല്ലം ചവറ പൊലീസിന്‍റെ പിടിയിലായി. നിരവധി പേരിൽ നിന്നായി തൊഴിൽ തട്ടിപ്പ് സംഘം തട്ടിയെടുത്തത് കോടികളാണെന്ന് പൊലീസ് പറയുന്നു

സെപ്തംബര്‍ പതിനൊന്നാം തിയതി ചവറ സ്വദേശി പ്രജിത്ത് നിയമന ഉത്തരവുമായി കെ എം എം എല്‍ ജോലിക്ക് ചേരാന്‍ എത്തിയതോടെയാണ് തട്ടിപ്പ് പുറം ലോകം അറിഞ്ഞത്. ഒര്‍ജിനലിനെക്കാള്‍ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് അപ്പോയിമെന്‍റ് ഓര്‍ഡര്‍. 

തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടമായത് രണ്ട് ലക്ഷം മുതല്‍ ആറ് ലക്ഷം രൂപവരെ. പ്രജീത്ത് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് അംഗ സംഘം ചവറ പൊലീസിന്‍റെ വലയില്‍ അയത്. 

തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഗീതാ രാജഗോപാല്‍ പൊതുപ്രവര്‍ത്തകനും ചവറസ്വദേശിയുമായ സദാന്ദന്‍ എന്നിവരാണ് വലയിലായത്. സദാന്ദന്‍ മുഖ്യ ഏജന്‍റായാണ് പ്രവര്‍ത്തിച്ചത്. റയില് വേയില്‍ ജോലിക്കായി ആറ് ലക്ഷം രൂപവരെ ഇവര്‍ വാങ്ങിയതായി പരാതിക്കാര്‍ പറയുന്നു.

ഇതുവരെ പതിനൊന്ന് പരാതികളാണ് ചവറ പൊലീസ് സ്റ്റേഷനില്‍‍ ലഭിച്ചത് കൊല്ലം പത്തനംതിട്ട തിരുവനന്തപുരം ആലപ്പുഴ ഏറണാകുളം പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ തട്ടിപ്പിന് ഇരയായതായി പൊലീസ് പറഞ്ഞു. ഗീതാ രാജഗോപാല്‍ ഇതിന് മുന്‍പും തട്ടിപ്പ് നടത്തി പിടിയിലായിട്ടുണ്ട്.

click me!