ബോർഡിംഗ് സ്കൂളിലെ പരിചയം, വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടൽ; 20കാരിയെ ഭീഷണിപ്പെടുത്തി യുവാവ് തട്ടിയത് 2.5 കോടി, കാർ

Published : Dec 07, 2024, 08:33 AM IST
ബോർഡിംഗ് സ്കൂളിലെ പരിചയം, വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടൽ; 20കാരിയെ ഭീഷണിപ്പെടുത്തി യുവാവ് തട്ടിയത് 2.5 കോടി, കാർ

Synopsis

മാസങ്ങളോളം ബ്ലാക്ക്‌മെയിൽ തുടർന്നതോടെ പെണ്‍കുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബെംഗളൂരു: കാമുകിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് 2.5 കോടി രൂപയും ആഭരണങ്ങളും കാറും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. അടുപ്പത്തിലായിരുന്ന കാലത്ത് എടുത്ത വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും കാറും തട്ടിയത്. മാസങ്ങളോളം ബ്ലാക്ക്‌മെയിൽ തുടർന്നതോടെ പെണ്‍കുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പെണ്‍കുട്ടിയും മോഹൻ കുമാറും ഒരേ ബോർഡിംഗ് സ്കൂളിലാണ് പഠിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. സ്കൂൾ കാലത്തിന് ശേഷം ബന്ധമുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും കണ്ടുമുട്ടി. പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് മോഹൻ കുമാർ യുവതിക്ക് വാക്ക് നൽകി. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തി. അപ്പോൾ ചിത്രീകരിച്ച വീഡിയോകളാണ് മോഹൻ കുമാർ പിന്നീട് പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ഉപയോഗിച്ചത്. താൻ ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ വീഡിയോ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.  

മുത്തശ്ശിയുടെ അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപ ആരുമറിയാതെ പിൻവലിച്ച് പെണ്‍കുട്ടി കുമാറിന് നൽകി. ബ്ലാക്ക്‌മെയിൽ തുടരുന്നതിനിടെ പലപ്പോഴായി 1.32  കോടി കൂടി നൽകി. അതോടൊപ്പം വിലകൂടിയ വാച്ചുകളും ആഭരണങ്ങളും ആഡംബര കാറും തട്ടിയെടുത്തു. മറ്റു വഴിയില്ലാതെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. ആസൂത്രണം ചെയ്ത കുറ്റകൃത്യമാണിതെന്നും 2.57 കോടി രൂപ യുവാവ് പെണ്‍കുട്ടിയിൽ നിന്ന് തട്ടിയെടുത്തെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ് പറഞ്ഞു. ഇതിൽ 80 ലക്ഷം രൂപ കണ്ടെടുത്തതായും അദ്ദേഹം അറിയിച്ചു.

താൻ നടക്കാൻ പോയപ്പോൾ അമ്മയും അച്ഛനും സഹോദരിയും കൊല്ലപ്പെട്ടെന്ന് പറഞ്ഞത് പച്ചക്കള്ളം, കൊലയാളി ആ 20കാരൻ തന്നെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യയും പാകിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി; ഇന്ത്യയുടെ കസ്റ്റഡിയിൽ 391 പാക് ത‌ടവുകാർ പാക് കസ്റ്റഡിയിൽ 199 മത്സ്യത്തൊഴിലാളികൾ
സ്വിറ്റ്സർലണ്ടിലെ സ്കീ റിസോർട്ടിൽ പുതുവർഷ ആഘോഷത്തിനിടെ പൊട്ടിത്തെറി, നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്