മോഷണ കേസിലെ പിടികിട്ടാപ്പുള്ളി: 33 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിൽ

Published : Feb 09, 2023, 06:05 AM ISTUpdated : Feb 09, 2023, 06:06 AM IST
 മോഷണ കേസിലെ പിടികിട്ടാപ്പുള്ളി: 33 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിൽ

Synopsis

ഇയാൾ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി പൊലീസിനേയും, കോടതിയേയും കബളിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഒളുവിൽ കഴിഞ്ഞ് വരുകയായിരുന്നു.   ജാമ്യത്തിൽ ഇറങ്ങിയ ശേഷം കേസിന് ഹാജരാകാതിരുന്നതിനാൽ 2013 മുതൽ ഇയാളെ കോടതി  നടക്കാവിലെ 2 കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോട്: നടക്കാവ് സ്റ്റേഷൻ പരിധിയിൽ 1990ൽ  മോഷണം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 33 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പീടിയിലായി. കോഴിക്കോട് എരഞ്ഞിപ്പാലം ഈസ്റ്റ് നടക്കാവ് ഓർക്കാട്ട് വയൽ മുഹമ്മദ് സലാൽ എന്ന സലീലിനെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

ഇയാൾ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി പൊലീസിനേയും, കോടതിയേയും കബളിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഒളുവിൽ കഴിഞ്ഞ് വരുകയായിരുന്നു.   ജാമ്യത്തിൽ ഇറങ്ങിയ ശേഷം കേസിന് ഹാജരാകാതിരുന്നതിനാൽ 2013 മുതൽ ഇയാളെ കോടതി  നടക്കാവിലെ 2 കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോട് ജില്ലയിലെ കസബ, കുന്ദമംഗലം തുടങ്ങി നിരവധി പൊലീസ് സ്റ്റേഷനുകളിലും ആ കാലഘട്ടങ്ങളിൽ നിരവധി സമാനമായ പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത്രയും വർഷങ്ങൾ കഴിഞ്ഞതിനാൽ ഇനി പൊലീസ് അന്വേഷിച്ച് വരില്ലെന്നും, ദൂരെ എവിടെയെങ്കിലും സുഖമായി ജീവിക്കാമെന്നും കരുതി ഇയാൾ കോഴിക്കോടുള്ള താമസ സ്ഥലം ഒഴുവാക്കി കണ്ണൂർ ജില്ലയിൽ വാടകക്ക് വീടെടുത്ത് കുടുംബസമേതം ആർഭാടമായി ജീവിതം നയിച്ച് വരുകയായിരുന്നു. 

പി.കെ.ജിജീഷ് നടക്കാവ് ഇൻസ്പെക്ടറായി ചുമതല ഏറ്റെടുത്ത ശേഷം പഴയ കാലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതികൾ, കേസുകളിൽ  കോടതിയിൽ ഹാജരാക്കാത്തതിനാൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വരെ കണ്ടെത്തി, കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടി നടത്തിയ ശ്രമകരമായ അന്വേഷണ ദൗത്യത്തിൻ്റെ ഭാഗമായിട്ടാണ് സലീലിനെ കണ്ണൂരിൽ വെച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സാധിച്ചത്.  ഫോൺ വിവരങ്ങൾ സൈബർ സെല്ലിൻ്റെ സഹായത്തോടെ പരിശോധിച്ച ശേഷം നിരവധി ഫോൺ നമ്പറുകൾ അനലൈസ് ചെയ്ത ശേഷം    പ്രതിയുടെ താമസ സ്ഥലം കണ്ടെത്തുകയായിരുന്നു. ഇത്തരത്തിൽ പഴയ കാല കേസുകളിൽപ്പെട്ട പല പ്രതികളുടേയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.നടക്കാവ് സബ്പെക്ടർ കൈലാസ് നാഥ് എസ്.ബി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്, ബൈജു പി.കെ. എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് ജെ.എഫ് സി എം നാല് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്ത് ശേഷം കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

Read Also: മണ്ണാർക്കാട്ട് കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്‍റെ ജ‍ഡം; ആരെങ്കിലും കൊണ്ടിട്ടതാണെന്ന് സംശയം, അന്വേഷണം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ