ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; പ്രത്യേക സംഘം പുനരന്വേഷിക്കും

By Web TeamFirst Published Jun 11, 2020, 1:29 PM IST
Highlights

ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പി പ്രശാന്തനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസാണ് കേസന്വേഷിച്ചിരുന്നത്. ഡിവൈഎസ്പി കെ ആർ ബിജുവിന്റെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക സംഘത്തെയും രൂപീകരിച്ച് ക്രൈം ബ്രാഞ്ച് മേധാവി ഉത്തരവിറക്കി.

തിരുവനന്തപുരം: തിരുവനന്തപുരം കണ്ണമൂലയിൽ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുനരന്വേഷിക്കും. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെയും മാറ്റി. ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പി പ്രശാന്തനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസാണ് കേസന്വേഷിച്ചിരുന്നത്. ഡിവൈഎസ്പി കെ ആർ ബിജുവിന്റെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക സംഘത്തെയും രൂപീകരിച്ച് ക്രൈം ബ്രാഞ്ച് മേധാവി ഉത്തരവിറക്കി.

മുൻ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഷാനവാസിന് പൊലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലിന്റെ അധിക ചുമതല കൂടി നൽകിയ സാഹചര്യത്തിലാണ് അന്വേഷണത്തിൽ നിന്നും ഒഴിവാക്കിയത്. പെണ്‍കുട്ടിയുടെ പരാതിയും, പ്രാദേശിക ഗൂഡാലോചനയുണ്ടെന്ന സ്വാമിയുടെ
പരാതിയും പുതിയ സംഘം അന്വേഷിക്കും ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. മുന്‍ അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ഷാനവാസ് പുതിയ സംഘത്തെ സഹായിക്കുമെന്ന് ക്രൈബ്രാഞ്ച് മേധാവിയുടെ ഉത്തരവിൽ പറയുന്നു.

ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ പെൺകുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് പുനരന്വേഷണം നടത്താൻ തീരുമാനിച്ചത്. സംഭവത്തിന് പിന്നിൽ ചില ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നുമുളള സ്വാമിയുടെ ആരോപണവും അന്വേഷിക്കും.

ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ പെൺകുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചുവെന്ന പൊലീസ് റിപ്പോർട്ട് ശരിവെക്കുന്ന രീതിയിലായിരുന്നു ക്രൈം ബ്രാഞ്ചിൻറയും കണ്ടെത്തൽ. പെൺകുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വാസത്തിലെടുത്തുള്ള അന്വേഷണം പൂർണ്ണമല്ലെന്ന് വിലയിരുത്തിയാണ് ക്രൈബ്രാഞ്ച് മേധാവി പുനരന്വേഷണം പ്രഖ്യാപിച്ചത്. കേസിൽ ഗൂഡാലോചനയുണ്ടെന്ന് ഗംഗേശാനന്ദയുടെ പരാതി അന്വേഷിക്കാത്തതും പുനരന്വേഷണത്തിനുള്ള മറ്റൊരു കാരണമാണ്. 2017 മെയ് 19നായിരുന്നു തിരുവനന്തപുരം കണ്ണൻമൂലയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിൽ താമസിക്കുമ്പോൾ ഗംഗേശാനന്ദക്കെതിരെ ആക്രണമുണ്ടാകുന്നത്. അതിഥിയായി എത്തിയ ഗംഗേശാനന്ദ രാത്രിയിൽ തന്നെ ആക്രമിക്കാൻ ശ്രമിക്കുമ്പോള്‍ ജനനേന്ദ്രിയം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യമൊഴി. 

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വാമി ഗംഗേശാനന്ദക്കെതിരെ പേ‍ട്ട പോലീസ് പോക്സോ പ്രകാരം കേസെടുത്തു. മൂന്നു ദിവസം കഴി‌ഞ്ഞപ്പോള്‍ പെണ്‍കുട്ടി പൊലീസിന് മുന്നിലും കോടതിയിലും മൊഴി മാറ്റി. തന്നെ സ്വാമി ആക്രമിച്ചിട്ടില്ലെന്നും സ്വാമിയുടെ സഹായി അയ്യപ്പാദാസിന്‍റെ പ്രേരണയിലാണ് താൻ ആക്രമിച്ചതെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. അന്വേഷണം ആവശ്യപ്പെട്ട് ഗംഗേശാനന്ദയും പൊലീസ് മേധാവിയെ സമീപിച്ചതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇതിനിടെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വാമി ഹൈക്കോടതിയെ സമീപിച്ചു. 

ഈ ഹർജിയിലാണ് തനിക്കെതിരെ ഒരു ഉന്നത ഉദ്യോഗസ്ഥയുടെ ഗൂഡാലോചനയുണ്ടെന്ന് ഗംഗേശേനാന്ദ ആരോപണം ഉന്നയിച്ചത്. ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് പുനരന്വേഷണ ഉത്തരവ്. തന്നെ ഗംഗേശാനന്ദ ആക്രമിച്ചില്ലെന്ന് പെൺകുട്ടിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

click me!