ടിക് ടോക് താരം കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്

By Web TeamFirst Published May 25, 2019, 10:29 PM IST
Highlights

ക്രിമിനല്‍ പശ്ചാത്തലില്ലെങ്കിലും മോഹിത് മോറിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു. 

ദില്ലി: ടിക് ടോക് താരം മോഹിത് മോറിന്‍റെ ജീവനെടുത്തതിന് പിന്നില്‍ ഗുണ്ടാ സംഘം. ക്രിമിനല്‍ പശ്ചാത്തലില്ലെങ്കിലും മോഹിത് മോറിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു. മോഹിത് ഉള്‍പ്പെട്ട ഒരു വസ്തുക്കച്ചവടത്തിന് ഗുണ്ടാസംഘത്തിലെ മന്‍ഗു എന്നയാള്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ 2017 ല്‍ മന്‍ഗു കൊല്ലപ്പെട്ടു. തുടര്‍ന്ന് മന്‍ഗുവിന്‍റെ സുഹൃത്തുക്കള്‍ മോഹിതിനോട് പണം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്നുണ്ടായ പകയാണ് മോഹിതിന്‍റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

പുതിയതായി ഗുണ്ടാ സംഘത്തില്‍ ചേര്‍ന്ന പതിനേഴുകാരനെയാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. മോഹിതിനെ സംരക്ഷിച്ചിരുന്ന മറ്റൊരു സംഘത്തിലെ പ്രദീപ് സോളങ്കി, വികാസ് ദലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് മോഹിത് മോര്‍ കൊല്ലപ്പെട്ടത്.  ദില്ലിയില്‍ ജിനേഷ്യം പരിശീലകനായ മോഹിതിന്‌ ടിക്‌ ടോകില്‍ അഞ്ച്‌ ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്‌. ഇന്‍സ്‌റ്റഗ്രാമില്‍ 3000 ഫോളോവേഴ്‌സും ഉണ്ട്‌. ഫിറ്റ്‌നസ്‌ വീഡിയോകളിലൂടെയാണ്‌ മോഹിത്‌ താരമായത്‌.

click me!