വരാപ്പുഴയിൽ ഗുണ്ടകളുടെ പിറന്നാൾ ആഘോഷം; 8 പേര്‍ പൊലീസ് പിടിയില്‍

Published : Jul 14, 2024, 05:24 PM ISTUpdated : Jul 14, 2024, 05:36 PM IST
വരാപ്പുഴയിൽ ഗുണ്ടകളുടെ പിറന്നാൾ ആഘോഷം; 8 പേര്‍ പൊലീസ് പിടിയില്‍

Synopsis

വധശ്രമം കേസിൽ പ്രതികളായവരാണ് പൊലീസിന്‍റെ പിടിയിലായത്. റൂറൽ എസ്പിയുടെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

കൊച്ചി: എറണാകുളം വരാപ്പുഴയിൽ ഗുണ്ടകളുടെ പിറന്നാൾ ആഘോഷം. മഞ്ഞുമ്മൽ സ്വദേശിയായ ഗുണ്ട പശ്ചാത്തലമുള്ള ആളുടെ മകന്റെ പിറന്നാള്‍ പാർട്ടിക്കാണ് ഇവർ ഒത്തുകൂടിയത്. വിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തി പരിപാടി പിരിച്ചുവിട്ടു. 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമം കേസിൽ പ്രതികളായവരാണ് പൊലീസിന്‍റെ പിടിയിലായത്. റൂറൽ എസ്പിയുടെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം തൃശ്ശൂരിലും സമാനമായ സംഭവം നടന്നിരുന്നു. തെക്കേ ഗോപുരനടയില്‍ ഗുണ്ടാനേതാവിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ 32 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറന്നാൾ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രായപൂര്‍ത്തിയാവാത്ത 16 കുട്ടികളുമുണ്ടായിരുന്നു. അവരെ താക്കീത് ചെയ്ത് പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ