
തൃശ്ശൂർ: പൊലീസിനെ കണ്ട് കഞ്ചാവ് പൊതികൾ അടുപ്പിലിട്ട് യുവാവ്. എറിയാട് സ്വദേശി അഫ്സലാണ് കഞ്ചാവ് പൊതികൾ അടുപ്പിലെറിഞ്ഞത്. കരിഞ്ഞ മണം വന്നതിനെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് അഫ്സലിനെ കയ്യോടെ പിടികൂടുകയായിരുന്നു. ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് അഫ്സലിന്റെ വീട്ടിലേക്ക് പൊലീസ് എത്തിയത്. പൊലീസിനെ കണ്ടപ്പോൾ കഞ്ചാവ് പൊതികൾ മറയ്ക്കുന്നതിന് വേണ്ടിയാണ് അടുപ്പിലേക്ക് ഇട്ടത്. അടുപ്പിൽ തീയുണ്ടായിരുന്നില്ല. എന്നാൽ കനൽ ഉണ്ടായിരുന്നു. കഞ്ചാവ് കരിഞ്ഞ് പ്രദേശമാകെ പുകയും മണവും പടർന്നു. അതോടെ പൊലീസിന് കാര്യം മനസിലായി.
തുടർന്ന് അടുപ്പിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തുകയായിരുന്നു. തൊണ്ടിമുതലുൾപ്പെടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിരവധി ലഹരികേസുകളിലെ പ്രതിയാണ് പിടിയിലായിട്ടുള്ള അഫ്സൽ. പ്രധാനമായി കോളേജ്-സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നയാളാണ് അഫ്സൽ. ജുവനൈൽ ജസ്റ്റീസ് ആക്റ്റ് അടക്കം ചുമത്തി കേസെടുക്കാനുള്ള തീരുമാനത്തിലാണ് കൊടുങ്ങല്ലൂർ പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam