ലക്ഷ്യം ഓണക്കാലം, സവാളയുടെ മറവിൽ ഓണ്‍ലൈനിൽ കഞ്ചാവ്; രഹസ്യവിവരത്തിൽ എക്സൈസിന്‍റെ ഓപ്പറേഷനിൽ സംഘം കുടുങ്ങി

By Web TeamFirst Published Aug 22, 2020, 9:42 PM IST
Highlights

ആലംകോട് ജംങ്ഷന് സമീപം സവാള കച്ചവടത്തിന്‍റെ മറവിൽ ഓൺലൈൻ വഴി ആയിരുന്നു വിപണനം

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ആറ്റിങ്ങലിൽ നിന്ന് ഒരു കോടിയോളം രൂപ വിലയുള്ള കഞ്ചാവ് പിടികൂടി. എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ആയിരുന്നു കഞ്ചാവ് പിടികൂടിയത്. ഓണക്കച്ചവടം ലക്ഷ്യമിട്ട് ആന്ധ്രയിൽ നിന്ന് എത്തിച്ചതാണ് കഞ്ചാവെന്നാണ് എക്സൈസിന് കിട്ടിയ വിവരം.

പിടിച്ചെടുത്ത കഞ്ചാവിന് ഒരു കോടിയോളം രൂപ വിലവരും. ആലംകോട് ജംങ്ഷന് സമീപം സവാള കച്ചവടത്തിന്‍റെ മറവിൽ ഓൺലൈൻ വഴി ആയിരുന്നു വിപണനം. ആറ്റിങ്ങൽ വര്‍ക്കല എക്സൈസ് റേഞ്ചുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. ഓണക്കാലമായതോടെ പരിശോധനകൾ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം എന്നും എക്സൈസ് വൃത്തങ്ങൾ അറിയിച്ചു

click me!