ചായ കൊണ്ടുവരാൻ വൈകി; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്, ഒന്നുമറിയാതെ മറ്റൊരു മുറിയിൽ മക്കൾ

Published : Dec 20, 2023, 02:34 PM IST
ചായ കൊണ്ടുവരാൻ വൈകി; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്, ഒന്നുമറിയാതെ മറ്റൊരു മുറിയിൽ മക്കൾ

Synopsis

രാവിലെ ചായ കൊണ്ടുവരാൻ താമസിക്കുമെന്ന പറഞ്ഞ ഭാര്യയുമായി പ്രതി വഴക്കുണ്ടാക്കി. വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു.

ദില്ലി: രാവിലെ ചായ കൊണ്ടുവരാൻ താമസിച്ചതിന്റെ പേരിൽ 52 കാരൻ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ദില്ലിക്ക് സമീപം ഗാസിയാബാദിലെ ഭോജ്പൂർ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. 50കാരിയായ സുന്ദരി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താന് ധരംവീർ അറസ്റ്റിലായി. ചായ ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സുന്ദരിയെ കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. 

രാവിലെ ചായ കൊണ്ടുവരാൻ താമസിക്കുമെന്ന പറഞ്ഞ ഭാര്യയുമായി പ്രതി വഴക്കുണ്ടാക്കി. വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. ഈ സമയം, ദമ്പതികളുടെ നാല് മക്കൾ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിലവിളി കേട്ട് അയൽവാസികളാണ് വീട്ടിലേക്ക് എത്തിയത്. രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് അയൽവാസികൾ കണ്ടത്. തുടർന്ന് ലോക്കൽ പൊലീസിൽ വിവരമറിയിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് പിന്നിൽ നിന്ന് കഴുത്തിൽ ആക്രമിക്കുകയായിരുന്നുവെന്നും ഇതാണ് മരണകാരണമെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) ഗ്യാൻ പ്രകാശ് റായ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും