കഞ്ചാവും മദ്യവും വാങ്ങാനായി ബൈക്കുകളും ഫോണുകളും മോഷ്ടിച്ചു; കോളേജ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

By Web TeamFirst Published Aug 16, 2019, 1:30 PM IST
Highlights

കഞ്ചാവും മദ്യവും വാങ്ങാനുള്ള പണത്തിനായാണ് മോഷണം നടത്തിയതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു.

ചെന്നൈ: കഞ്ചാവും മദ്യവും വാങ്ങാനായി മൊബൈല്‍ ഫോണുകളും ബൈക്കുകളും മോഷ്ടിച്ച കോളേജ് വിദ്യാര്‍ത്ഥിനിയും സുഹൃത്തായ യുവാവും പൊലീസ് പിടിയില്‍. 20-കാരിയായ സ്വാതിയും സുഹൃത്തായ 29-കാരന്‍ രാജുവുമാണ് ചെന്നൈ പൊലീസിന്‍റെ പിടിയിലായത്. ചെന്നൈ തെയ്നാംപേട്ടില്‍ ബൈക്കിലെത്തി യുവതിയുടെ മാല മോഷ്ടിച്ച കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ പിടിയിലായത്.

കഞ്ചാവും മദ്യവും വാങ്ങാനുള്ള പണത്തിനായാണ് മോഷണം നടത്തിയതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. ഇതിനു മുമ്പും ഇരുവരും ചേര്‍ന്ന് കാല്‍നടയാത്രക്കാരുടെ മാല മോഷ്ടിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം വഴിയാണ് സ്വാതി രാജുവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സ്വാതിക്ക് മദ്യവും കഞ്ചാവും നല്‍കി രാജു പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കുകയായിരുന്നു.

പിന്നീട് ലഹരി വാങ്ങിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ ബൈക്കുകള്‍ മോഷ്ടിക്കുകയും അതില്‍ സഞ്ചരിച്ച് യാത്രക്കാരുടെ മാലകള്‍ കവരുകയുമാണ് പ്രതികള്‍ ചെയ്തിരുന്നത്. മോഷ്ടിച്ച സ്വര്‍ണം വില്‍പ്പന നടത്തി കിട്ടുന്ന പണം കഞ്ചാവും മദ്യവും വാങ്ങാന്‍ ഉപയോഗിക്കുകയുമായിരുന്നെന്നും പൊലീസ് പറ‍ഞ്ഞു. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ ഇരുവരും റിമാന്‍ഡിലാണ്.  

click me!