
ഹരിയാന: പരീക്ഷാ കേന്ദ്രത്തിൽ വച്ച് കണ്ടുമുട്ടിയ ബന്ധു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. പരീക്ഷയെഴുതാൻ മഹേന്ദ്രഗറിലെത്തിയതായിരുന്നു യുവതി. ഒന്നിച്ച് ഹോട്ടലിൽ താമസിക്കാൻ പ്രേരിപ്പിച്ച ബന്ധു രാത്രിയിൽ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ഇരുപത്തിനാലുകാരിയായ യുവതി പൊലീസിന് നൽകിയ മൊഴി. രണ്ട് മാസങ്ങൾക്ക് മുമ്പ് സെപ്റ്റംബർ 22 നാണ് സംഭവം നടന്നത്. ശനിയാഴ്ച മഹേന്ദ്രർ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. പരാതി രജിസ്റ്റർ ചെയ്തതിന് ശേഷം ഗുഡ്ഗാവ് വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഗുഡ്ഗാവ് പൊലീസ് പിആർഒ സുഭാഷ് ബോകൻ അറിയിച്ചു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മാത്രമല്ല, ഈ സംഭവം പുറത്തറിഞ്ഞാൽ ഉണ്ടാകാവുന്ന അനന്തര ഫലങ്ങളെക്കുറിച്ച് പറഞ്ഞ് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ദിവസങ്ങൾ മാനസികപ്രശ്നങ്ങൾക്ക് ശേഷമാണ് സംഭവത്തെക്കുറിച്ച് യുവതി കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയത്. കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam