കൊല്ലത്ത് എട്ടാം ക്ലാസുകാരിക്ക് ലൈംഗിക പീഡനം; അമ്മയുടെ സുഹൃത്ത് പിടിയില്‍

Published : Oct 23, 2019, 05:44 PM ISTUpdated : Oct 23, 2019, 05:52 PM IST
കൊല്ലത്ത് എട്ടാം ക്ലാസുകാരിക്ക് ലൈംഗിക പീഡനം; അമ്മയുടെ സുഹൃത്ത് പിടിയില്‍

Synopsis

എട്ടാം ക്ലാസുകാരിയെ അമ്മയുടെ സുഹൃത്ത് നിരന്തരം പീഡിപ്പിച്ചു ഒരു വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിനിരയായി അധ്യാപകന്‍ തിരിച്ചറിഞ്ഞ് ചൈല്‍ഡ് ലൈനിനെ അറിയിച്ചതോടെ അറസ്റ്റ്

കൊല്ലം: കടയ്ക്കലിൽ എട്ടാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത്  പിടിയില്‍. പെണ്‍കുട്ടിയെ ഒരു വർഷത്തോളം നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

കൊല്ലം കടയ്ക്കൽ ചരിപറമ്പ് കോവൂർ സ്വദേശി ആശിഖാണ് 2018 മുതൽ നിരന്തരം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പിന്നോക്ക സമുദായത്തിൽ പെട്ട പെൺകുട്ടി റെസിഡൻഷ്യൽ സ്കൂളിലാണ് പഠിക്കുന്നത്. പഠനത്തിൻറെ ഇടവേളകളിലും മറ്റും  വീട്ടിലെത്തുന്ന പെൺകുട്ടിയെ പെൺകുട്ടിയുടെ വീട്ടിലെത്തി വശീകരിച്ച് ഇയാൾ പീഡനത്തിനിരയാക്കി. 

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിഷയങ്ങൾ ചോദിച്ചറിയുന്ന അധ്യാപകർ കുട്ടിയുമായി സംസാരിക്കുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്.  തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. 

ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ  സ്ഥിരം സന്ദർശകനായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ