വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; പിന്നിൽ കൊടുങ്ങല്ലൂർ ഗ്രേഡ് എസ്ഐയും സംഘവും

Published : Feb 16, 2025, 12:15 PM IST
വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; പിന്നിൽ കൊടുങ്ങല്ലൂർ ഗ്രേഡ് എസ്ഐയും സംഘവും

Synopsis

സംഭവത്തില്‍ കൊടുങ്ങല്ലൂർ ഗ്രേഡ് എസ് ഐ ഷഫീർ ബാബുവിനെ കൂടാതെ കേസിൽ മൂന്ന് പേരാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശികളായ അനിൽ ഫെർണാണ്ടസ്, സജിൻ, ഷബീൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ. 

ബെംഗളൂരു: കർണാടകയിലെ വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് റെയ്ഡ് നടത്തി 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്ത കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തില്‍ കൊടുങ്ങല്ലൂർ ഗ്രേഡ് എസ് ഐ ഷഫീർ ബാബുവിനെ കൂടാതെ കേസിൽ മൂന്ന് പേരാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശികളായ അനിൽ ഫെർണാണ്ടസ്, സജിൻ, ഷബീൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ. 

ദക്ഷിണ കന്നഡ ബോളന്തൂരിലെ വ്യവസായി സുലൈമാന്റെ വീട്ടിൽ നിന്നാണ് പണം തട്ടിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള രണ്ട് കാറുകളിലാണ് പ്രതികൾ എത്തിയത്. മംഗളൂരു പൊലീസിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന. 

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ