
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വീട് കുത്തി തുറന്ന് സ്വര്‍ണമാലയും വീട്ടുപകരണങ്ങളും മോഷ്ടിച്ചു. ബാലരാമപുരം ആര്‍സി സ്ട്രീറ്റില്‍ ബെന്നി സേവ്യറുടെ വീട്ടില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സ്വര്‍ണമാലയും റ്റി.വി ഉള്‍പ്പെടെ നിരവധി വീട്ടുപകരണങ്ങളും മോഷണം പോയിട്ടുണ്ട്. വീട്ടുടമ വിദേശത്താണ്. ഒരുമാസത്തിലെറെയായി വീട്ടില്‍ ആള്‍ താമസമില്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നു.
ബെന്നിയുടെ ബന്ധു സമീപത്ത് താമസിക്കുന്ന വീട്ടുകാര്‍ എല്ലാദിവസവും ഈ വീട്ടിലെത്തി ലൈറ്റിട്ടു പോകുക പതിവായിരുന്നു. ഇന്ന് വീട്ടിലെത്തുമ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നിലെറെ മോഷ്ടാക്കളുടെ സാന്നിദ്ധ്യത്തിലാണ് മോഷണം നടന്നിട്ടുള്ളതെന്നും പ്രാഥമിക നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam