വിവാഹാവശ്യത്തിനായി നാട്ടിൽ പോയി, വന്നപ്പോള്‍ ​ഗ്രിൽ തകർത്ത നിലയിൽ; ഫ്ളാറ്റിൽ നിന്ന് സ്വർണവും പണവും കവർന്നു

Published : Apr 23, 2025, 11:55 PM IST
വിവാഹാവശ്യത്തിനായി നാട്ടിൽ പോയി, വന്നപ്പോള്‍ ​ഗ്രിൽ തകർത്ത നിലയിൽ; ഫ്ളാറ്റിൽ നിന്ന് സ്വർണവും പണവും കവർന്നു

Synopsis

എറണാകുളം ആലുവയിൽ ഫ്ളാറ്റിൽ നിന്നും എട്ട് പവനും 3 ലക്ഷം രൂപയും കവർന്നു. കമ്പനിപ്പടിക്ക് സമീപം ഫെഡറൽ സമുച്ചയത്തിന്റെ ഫ്ലാറ്റിലാണ് കവർച്ച നടന്നത്. 

കൊച്ചി: എറണാകുളം ആലുവയിൽ ഫ്ളാറ്റിൽ നിന്നും എട്ട് പവനും 3 ലക്ഷം രൂപയും കവർന്നു. കമ്പനിപ്പടിക്ക് സമീപം ഫെഡറൽ സമുച്ചയത്തിന്റെ ഫ്ലാറ്റിലാണ് കവർച്ച നടന്നത്. ഹരിയാന സ്വദേശി കൃഷ്ണകുമാർ ബൻസാലിന്റെ ഫ്ളാറ്റിലാണ്  കവർച്ച നടന്നത്. ആലുവയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന ബെൻസാൽ വിവാഹ ആവശ്യത്തിനായി 12-ാം തീയതി നാട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച അർദ്ധരാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുടുംബവുമായി ബന്ധമുണ്ടായിരുന്ന നേപ്പാൾ സ്വദേശിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ